മീന്‍പത്തിരി, കിണ്ണത്തപ്പം, ഉന്നക്കായ കൊതിയൂറും നാടന്‍ പലഹാരങ്ങള്‍

Header advertisement

മീന്‍ പത്തിരി

ചേരുവകള്‍
നെയ്മീന്‍ – 200 ഗ്രാം
പത്തിരിപ്പൊടി – 1 കപ്പ്
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി – 100 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് -2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍
കടുക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം
അരിപ്പൊടിയില്‍ ഉപ്പു ചേര്‍ത്തു തിളപ്പിച്ച വെള്ളമൊഴിച്ച് കട്ട കെട്ടാതെ ഉരുളകളാക്കി മാറ്റി. പത്തിരി രൂപത്തില്‍ പരത്തിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട്, മീന്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തു വേവിച്ചു മുള്ളുകളഞ്ഞു മാറ്റിവെയ്ക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകു പൊട്ടിച്ചു ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൊണ്ടു തയാറാക്കിയ പേസ്റ്റും ഗരംമസാല, കുരുമുളകുപൊടി എന്നിവയും ചേര്‍ത്തു വഴറ്റിയെടുക്കണം. ഇതു നല്ലതു പോലെ വഴറ്റിയ ശേഷം മീന്‍ കൂട്ട് ചേര്‍ത്ത്ഇളക്കി വെള്ളമില്ലാത്ത രീതിയില്‍ മാറ്റിയെടുക്കാം. വാഴയിലയില്‍ പത്തിരി പരത്തിഅതിനു മുകളിലേക്ക് മീന്‍ മസാലയിട്ട് മറ്റൊരു പത്തിരി പരത്തി അതുകൊണ്ടു മൂടി അരികൊട്ടിച്ചു വയ്ക്കാം. ഇത് അപ്പച്ചെമ്പില്‍ ആവിയില്‍ 15 മിനിട്ട് വേവിച്ചെടുക്കാം. രുചികരമായ മീന്‍ പത്തിരി വിളമ്പാം.

കിണ്ണത്തപ്പം

അരിപ്പൊടി വറുത്തത് (തരിയില്ലാത്ത
വിധം അരിച്ചെടുത്തത്) – 1 കപ്പ്
തേങ്ങ ചിരവിയത് – 3 കപ്പ്
പഞ്ചസാര – 1 കപ്പ്
നെയ്യ് – 1 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തേങ്ങ ചിരവിയതില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നല്ലവണ്ണം അടിച്ചെടുക്കുക. എന്നിട്ട് ഒന്നരകപ്പ് കട്ടിയുള്ള തേങ്ങാപ്പാല്‍ അരിച്ചെടുക്കണം. വറുത്ത അരിപ്പൊടിയില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് തീരെ കട്ടയില്ലാത്തവിധം നന്നായി കലക്കിവയ്ക്കുക. പഞ്ചാസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി എന്നിവചേര്‍ത്ത് ഇളക്കിയ ശേഷം അരമണിക്കൂറോളം അനക്കാതെ വയ്ക്കണം. ഒരുകിണ്ണത്തില്‍ അല്ലെങ്കില്‍ ഇത്തിരി കുഴിയുള്ള ഒരുപ്ലേറ്റില്‍ കുറച്ച് നെയ്യ് പരട്ടുക. തയാറാക്കിവച്ച കൂട്ട് ഇതില്‍ ഒഴിക്കണം. പ്രഷര്‍ കുക്കറിലോ അപ്പച്ചെമ്പിലോ വച്ച് ആവി കയറ്റി വേവിക്കണം. തണുത്തശേഷം കഷണങ്ങള്‍ ആക്കുക.

ഉരുളക്കിഴങ്ങ് ബോണ്ടï
ഉരുളക്കിഴങ്ങ് – 1 കിലോ
മൈദ – 2 കപ്പ്
കുരുമുളകുപൊടി – ആവശ്യത്തിന്
ഇഞ്ചി – ആവശ്യത്തിന്
സവാള – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ / ഡാല്‍ഡ – ആവശ്യത്തിന്

തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് കഴുകി പൊടിക്കണം. ഇതിനോടൊപ്പം മറ്റു ചേരുവകള്‍ ചേര്‍ത്ത് നല്ലവണ്ണം കുഴച്ച് ഉരുളകളാക്കുക. ഇവ വെളിച്ചെണ്ണയില്‍ വറുത്തുകോരുക. ചൂടോടെ ഉപയോഗിക്കാം.

ഉന്നക്കായ

നേന്ത്രപ്പഴം – 1 കിലോ
തേങ്ങ ചിരവിയത് – അര കപ്പ്
മുട്ട – 4 എണ്ണം
നെയ്യ് – 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍
പഞ്ചസാര – 300 ഗ്രാം
അïിപ്പരിപ്പ് – 10 എണ്ണം
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വേവിച്ചുവച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങചിരവിയത്, ഏലയ്ക്കപ്പൊടി, അïിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വച്ച പഴം കൈയില്‍ വച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക. ഇതില്‍ നമ്മള്‍ ചേര്‍ത്തു വച്ചിരിയ്ക്കുന്ന കൂട്ട് ഒരുടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കോഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ഉന്നക്കായ തയാര്‍.

Load More Related Articles
Load More By Webdesk
Load More In Food

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…