നാടന്‍ മസാലകള്‍ ചേര്‍ത്ത് കോഴിക്കരള്‍ മസാല

Header advertisement

കോഴിയുടെ കരള്‍: 1/2 കിലോ
സവാള: 4 എണ്ണം
വെളുത്തുള്ളി: 8 അല്ലി
ഇഞ്ചി: 1 കഷണം
തക്കാളി: 1 എണ്ണം
മുളകുപൊടി: 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: 3/4 ടീസ്പൂണ്‍
കുരുമുളകുപൊടി: 1 ടീസ്പൂണ്‍
മസാലപ്പൊടി: 1/2 ടീസ്പൂണ്‍
പെരുംജീരകപ്പൊടി: 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 1 തï്
എണ്ണ – ആവശ്യത്തിന്
വെള്ളം – പാകത്തിന് ചേര്‍ക്കുക.
തയാറാക്കുന്ന വിധം
ആദ്യം കരള്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അല്‍പ്പം ഉപ്പും ചേര്‍ത്ത്കഴുകി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച്അതിലേക്ക് സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കൂടി ഇട്ടു നല്ലതുപോലെ വഴറ്റുക.അതിലേക്ക് കറിവേപ്പിലയും ഉപ്പും കൂടി ചേര്‍ത്ത് വഴറ്റുക. നല്ലതു പോലെ വഴന്നു വരുമ്പോള്‍ തീ കുറച്ചു വച്ചിട്ട് മുളകുപൊടി, ബാക്കിയുള്ള മഞ്ഞള്‍പ്പൊടി,മസാലപ്പൊടി, പെരുംജീരകപ്പൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. പൊടി വകകള്‍ചേര്‍ത്ത് അല്‍പ്പം മൂത്ത മണം വരുമ്പോള്‍ ഒരു കൈ വെള്ളം തളിക്കുക. അതിലേക്ക തക്കാളി അരിഞ്ഞത് ചേര്‍ത്ത്ഒരു മിനിറ്റ് അടച്ചു വച്ച് തക്കാളി വേവിക്കുക. തക്കാളിവെന്തുകഴിയുമ്പോള്‍ മസാല നന്നായി ഇളക്കുക. അതിനുശേഷം കരള്‍ ഇതിലേക്കു ചേര്‍ക്കുക. അല്‍പ്പം വെള്ളമൊഴിച്ചുഅടച്ചു വച്ച്‌വേവിക്കുക. വെള്ളം കൂടാതെ നോക്കണം. കരള്‍ വേവാനുള്ള വെള്ളം അതില്‍നിന്ന് തന്നെ ഇറങ്ങും. ഇടയ്ക്ക് അടപ്പു മാറ്റി നല്ലതു പോലെ ഇളക്കുക അടിക്ക്
പിടിക്കാതെ നോക്കണം. അഞ്ചു മിനിറ്റ് അടച്ചു വേവിച്ചാല്‍ കരള്‍ വേവും. കരള്‍വെന്തുകഴിയുമ്പോള്‍ കുരുമുളകുപൊടിഅതിന്റെ മുകളില്‍ വിതറി ഇളക്കിഎടുക്കുക. കരള്‍ മസാലാ റെഡി. ചപ്പാത്തി, പൊറോട്ട, അപ്പം എന്നിവയുടെകൂടെ കഴിക്കാം. ബ്രഡിനൊപ്പവും കഴിക്കുന്നതും രുചികരം.

Load More Related Articles
Load More By Webdesk
Load More In Food

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…