കാലാവസ്ഥാ വ്യതിയാനം പയര്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി

Header advertisement

കട്ടപ്പന: കാലാവസ്ഥാ വ്യതിയാനം പയര്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. അതിരാവിലെയുണ്ടാകുന്ന ശക്തമായ മഞ്ഞുവീഴ്ച്ചയും തുടര്‍ന്നുള്ള കടുത്ത വെയിലുംമൂലം പയറിനു മഞ്ഞപ്പും ഇലകരിച്ചിലും ബാധിക്കുകയാണ്. കൂടാതെ കീടങ്ങളുടെ ആക്രമണവും .ഇലപ്പുള്ളിരോഗവും മൊസൈക് രോഗവും വ്യാപകമായി .മുഞ്ഞയുടെയും വെളിച്ചയുടെയും ശല്യം രൂക്ഷമാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞുവീഴ്ച്ച ശക്തമായതും വെയിലിന്റെ ചൂടിന് കാഠിന്യമേറിയതും പയര്‍ കര്‍ഷകര്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇലപ്പുള്ളിരോഗം വന്നു മിക്ക തോട്ടങ്ങളും കരിഞ്ഞുണങ്ങിക്കഴിഞ്ഞു . അവശേഷിക്കുന്ന തോട്ടങ്ങളില്‍ പുതിയതായി വിരിയുന്ന പൂവും കൂമ്പും കരിഞ്ഞുണങ്ങുകയും ചെയ്യുന്നതോടെ ഉത്പാദനത്തിലും ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഉണ്ടാവുന്ന കായ കുരുടുപിടിച്ച ചീഞ്ഞു പോകുന്ന അവസ്ഥയാണുള്ളത്. മൊസൈക് രോഗവും കരിവള്ളിയും വരുന്നതോടെ കൃഷി അപ്പാടെ നശിക്കുന്നു .തണ്ടു പഴുത്തുപോകുന്ന രോഗവും വര്ധിച്ചിട്ടുണ്ട് . കീടങ്ങളുടെ ആക്രമണം രൂക്ഷമാണ് ബൈറ്റ് . പയറിനു വില ന്യായമായ വില ലഭിക്കാത്തതും കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. ഇപ്പോള്‍ 30 മുതല്‍ 40 രൂപ വരെയാണ് കിലോഗ്രാമിന് പയര്‍ കര്ഷകന് ലഭിക്കുന്ന വില .മാര്‍ക്കറ്റില്‍ 50 മുതല്‍ 60 രൂപവരെ പയറിനു വില ഉണ്ടെങ്കിലും കര്ഷകന് ഇതൊന്നും ലഭിക്കുന്നില്ല . . വളങ്ങളുടെയും കീടനാശിനികളുടെയും വിലവര്‍ധനവുംപയര്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹൈറേഞ്ചിലെ മിക്ക കര്‍ഷകരും ലോണെടുത്തും , വട്ടിപലിശക്കു കടം വാങ്ങിയുമാണ് കൃഷി നടത്തിവരുന്നത് . ഒരേക്കര്‍ പയര്‍ കൃഷി ചെയ്യുന്നതിന് അന്പത്തിനായിരത്തിലധികം രൂപ ചിലവ് വരും .ഇപ്പോഴത്തെ വിലയ്ക്ക് പയര്‍ കൃഷി നഷ്ടമാണെന്ന് കര്‍ഷകര്‍ പറയുന്നു .50 രൂപയില്‍ മുകളില്‍ വില ലഭിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകൂ. പണിക്കൂലി കൂടുതലും , തൊഴിലാളികളെ കിട്ടാത്തതും കൃഷിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് .

Load More Related Articles
Load More By Webdesk
Load More In Agriculture

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…