ആദായനികുതി ഇളവ് നാളെ മുതല്‍; മൂന്നു കോടിപേര്‍ക്ക് നേട്ടമാകും

Header advertisement

മുംബൈ : ആദായ നികുതി ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വാര്‍ഷിക വരുമാനമോ ഇളവുകള്‍ കഴിച്ചുള്ള വാര്‍ഷിക വരുമാനമോ അഞ്ചുലക്ഷം രൂപ വരെയാണെങ്കില്‍ ഇനി ആദായനികുതി നല്‍കേണ്ട. മാസവരുമാനക്കാരും പെന്‍ഷന്‍കാരും അടക്കം മൂന്നുകോടിപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

വാര്‍ഷിക വരുമാനമോ ആദായനികുതി ഇളവുകള്‍ കഴിച്ചുള്ള വാര്‍ഷികവരുമാനമോ അഞ്ചുലക്ഷം രൂപവരെയാണെങ്കില്‍ ആദായനികുതി നല്‍കേണ്ടതില്ലെന്ന ബഡ്ജറ്റ് പ്രഖ്യാപനമാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരിക. ഇതിലൂടെ മാസ വരുമാനക്കാര്‍, പെന്‍ഷന്‍കാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി മൂന്ന് കോടി പേര്‍ക്ക് ഏതാണ്ട് പതിനെണ്ണായിരത്തി അഞ്ഞൂറു കോടിരൂപയുടെ നേട്ടമുണ്ടാകും. ഒന്‍പതര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്തി ആദായ നികുതി ഇളവ് നേടാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സ്‌ളാബുകളില്‍ മാറ്റം വരുത്താതെ റിബേറ്റ് നല്‍കിയാണ് ആദായനികുതി ഒഴിവാക്കുന്നത്. 2500 മുതല്‍ 12,500 രൂപ വരെയാണ് റിബേറ്റ് നിര്‍ദേശിച്ചിട്ടുള്ളത്. നികുതി ഇളവുകള്‍ക്കുശേഷം അഞ്ചുലക്ഷത്തിനു മുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ഇളവ് ലഭിക്കില്ല. ഇവര്‍ നിലവിലെ സ്‌ളാബ് അനുസരിച്ച് രണ്ടരലക്ഷംരൂപ മുതല്‍ അഞ്ചുലക്ഷംരൂപവരെയുള്ള വരുമാനത്തിനു അഞ്ചുശതമാനവും അഞ്ചുലക്ഷംരൂപ മുതല്‍ പത്തുലക്ഷംരൂപ വരെയുള്ള വരുമാനത്തിന് ഇരുപത് ശതമാനവും പത്തുലക്ഷത്തിന് മുകളിലുള്ളതിന് മുപ്പതുശതമാനവും ആദായനികുതി

അടയ്ക്കണം. ബാങ്കിലോ പോസ്റ്റ് ഓഫിസിലോ ഉള്ള നാല്‍പതിനായിരം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ടി.ഡി.എസ് ഉണ്ടാകില്ല. പ്രതിവര്‍ഷം രണ്ടുലക്ഷത്തിനാല്‍പതിനായിരംരൂപ വീട്ടുവാടക നല്‍കുന്നവരും നികുതിയില്‍ നിന്ന് ഒഴിവാകും.

Load More Related Articles
Load More By Webdesk
Load More In Business

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…