ഇന്ത്യക്കാര്‍ ഉയര്‍ന്ന സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍: സര്‍വേ

Header advertisement

കൊച്ചി: യുഎസ് ആസ്ഥാനമായ ഗ്ലോബല്‍ ഹെല്‍ത്ത് സര്‍വീസ്, സിഗ്‌ന കോര്‍പറേഷന്‍ (എന്‍സിഇഎസ്ഇ: സിഐ), ഇന്ത്യന്‍ കോണ്‍ക്ലോമറേറ്ററായ ടിടി കെ ഗ്രൂപ്പും മണിപ്പാല്‍ ഗ്രൂപ്പും ചേര്‍ന്ന ഒരു സംയുക്ത സംരംഭമായ സിഗ്‌ന ടിടികെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ‘2019 സിഗ്ന 360 വെല്‍-ബിയിംഗ് സര്‍വേ-വെല്‍ ആന്‍ഡ് ബിയോണ്‍ഡ്’ ഫലം പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 82 ശതമാനവും കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും, ജോലി, ആരോഗ്യം, ധനസ്ഥിതി എന്നിവയാണ് രാജ്യത്തെ ഈ സമ്മര്‍ദ്ദത്തിന്റെ മുഖ്യ കാരണങ്ങളെന്നും ഈ സര്‍വേ പറയുന്നു.
സാന്‍ഡ്‌വിച്ച് ജനറേഷന്‍ എന്നറിയപ്പെടുന്ന 35-49 പ്രായത്തിലുള്ള 89 ശതമാനവും ഓരോരോ തരത്തിലുള്ള സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സര്‍വേ പറയുന്നു.
യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളും മറ്റ് നവോദയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ സമ്മര്‍ദ്ദനില വളരെ ഉയര്‍ന്നനിലയിലാണെന്നും സര്‍വേ പറയുന്നു. തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷമാണ് സിഗ്ന 360 വെല്‍ ബിയിംഗ് സര്‍വേ നടത്തുന്നത്.

ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം കുറവ്

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാരുടെ അവബോധവും ലോകശരാശരിയേക്കാള്‍ കുറവാണ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ അവബോധം 2.2 ആണെങ്കില്‍ ആഗോള ശരാശരി 2.4 ശതമാനമാണ്. കഴിഞ്ഞ ആറുമാസക്കാലത്ത് ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗത്തിന്റെ 2.3 ലക്ഷണങ്ങള്‍ അനുഭവപ്പെട്ടെങ്കില്‍ ആഗോള ശരാശരി 1.8 ശതമാനമാണ്.
ജീവിതശൈലിയിലെ മാറ്റംകൊണ്ടു രക്ത സമ്മര്‍ദ്ദം ഭേദമാക്കാമെന്നു ഇന്ത്യക്കാരില്‍ മൂന്നിലൊരാള്‍ കരുതുന്നില്ല. ഹൃദയാരോഗ്യ വിദ്യാഭ്യാസത്തിന്റെ കുറവിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 38 ശതമാനം മാത്രമാണ് ഹൃദയാരോഗ്യം മാനേജ് ചെയ്യുന്നതിനു വെയറബിള്‍ ഉപയോഗിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ക്കും ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) അറിവുണ്ട്. ആഗോള ശരാശരി 51 ശതമാനമാണ്. രക്തസമ്മര്‍ദ്ദ സീമയെക്കുറിച്ച് 76 ശതമാനം ഇന്ത്യക്കാര്‍ക്ക് അറിവുള്ളപ്പോള്‍ ആഗോള ശരാശരി 66 ശതമാനമാണ്.
”ജീവിതശൈലിയിലെ മാറ്റംകൊണ്ടു രക്ത സമ്മര്‍ദ്ദംഭേദമാക്കാമെന്നു ഇന്ത്യക്കാരില്‍ മൂന്നിലൊരാള്‍ കരുതുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതുമൂലം ഹൃദ്രോഗവും, പക്ഷാഘാതവും ചികിത്സിക്കാതെ പോകുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ ഹൃദ്രോഗവും പക്ഷാഘാതവും വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിലേക്കു നയിക്കുന്ന ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഏറ്റവും ആവശ്യമാണ്.” സിഗ്ന ടിടികെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറുമായ പ്രസൂന്‍ സിക്ദര്‍ പറഞ്ഞു.
സാന്‍ഡ്‌വിച്ച് തലമുറ (35-49 വയസ്)
വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ തൊഴില്‍ മേഖലയിലെ കാതല്‍ ശക്തിയായ ഈ തലമുറയില്‍ 89 ശതമാനം പേരും ഓരോതരത്തിലുള്ള സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. അമ്പതു വയസിനുമുകളിലുള്ളവരിലിത് 64 ശതമാനവും 1990നുശേഷം ജനിച്ചവരില്‍ (മില്ലേനിയല്‍) 87 ശതമാനവുമാണ്. സാന്‍ഡ്‌വിച്ച് തലമുറയില്‍ പകുതിയോളമേ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നുള്ളു. അമ്പതു വയസിനുമുകളില്‍ പ്രായമുള്ളവര്‍ 55 ശതമാനവും മില്ലേനിയല്‍ വിഭാഗത്തിലുള്ളവര്‍ 58 ശതമാനവും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നു.
സാമ്പത്തികമായി നല്ല നിലയിലാണെന്നു കരുതുന്ന സാന്‍ഡ്‌വിച്ച് തലമുറ 50 ശതമാനമേയുള്ളു. തങ്ങളുടെ മാതാപിതാക്കളുടെ ചികിത്സാച്ചെലവ് വഹിക്കാന്‍ കഴിയുമെന്നു കുരുതുന്നവരും കുറവാണ്. മില്ലേനിയല്‍ വിഭാഗത്തില്‍ 58 ശതമാനവും അമ്പതു വയസിനു മുകളിലുള്ളവരില്‍ 62 ശതമാനവും ഇക്കാര്യത്തില്‍ ആത്മവിശ്വാസമുള്ളവരാണ്.

സത്രീകളുടെ സ്ഥിതി
പുരുഷ•ാരെ അപേക്ഷിച്ച് (85 ശതമാനം) സമ്മര്‍ദ്ദം അനുഭവിക്കുന്ന ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ 82 ശതമാനമാണ്. കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഇരുവിഭാഗത്തിലും 5 ശതമാനം വീതമാണ്.
ഓരോ വിഭാഗത്തിന്റേയും പ്രത്യേകാവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ ജോലിസ്ഥലത്ത് വെല്‍നസ് പദ്ധതി വേണമെന്ന് 87 ശതമാനം സ്ത്രീകളും ചിന്തിക്കുന്നു. സീനിയര്‍ മാനേജമെന്റ് ഇതിനാവശ്യമായ പിന്തുണ നല്‍കുന്നില്ലെന്ന് 63 ശതമാനം സ്ത്രീകളും കരുതുന്നു.
അധിക ജോലി, സാമ്പത്തിക പ്രശ്‌നങ്ങള്‍, ആരോഗ്യം എന്നിവയാണ് സ്ത്രീകളെ അലട്ടുന്ന മുഖ്യ പ്രശ്‌നങ്ങള്‍.
വര്‍ക്ക്പ്‌ളേസ് വെല്‍നസ്
ആഗോളതലത്തില്‍ വെറും 36 ശതമാനം മാത്രമാണ് വര്‍ക്ക്പ്‌ളേസ് വെല്‍നസ് പദ്ധതിയെക്കുറിച്ച് അവകാശപ്പെടുന്നത്. ഇന്ത്യയിലിത് 66 ശതമാനമാണ്. അതില്‍ പങ്കെടുക്കുന്നുണ്ടെന്ന് 56 ശതമാനവും അവകാശപ്പെടുന്നു.
ശരീരാരോഗ്യത്തിന്റെ പേരില്‍ മാനസികാരോഗ്യത്തെ ബലികഴിക്കുകയാണെന്ന് 71 ശതമാനം പേരും അഭിപ്രായപ്പെടുന്നു. തൊഴില്‍ദാതാവില്‍നിന്നു പിന്തുണ ലഭിക്കുന്നതായി 71 ശതമാനം പറയുമ്പോള്‍ ഇതില്‍ 59 ശതമാനത്തിനേ അതു തൃപ്തികരമായി തോന്നുന്നുള്ളു.
സഹപ്രവര്‍ത്തകന്റെ സമ്മര്‍ദ്ദം ജോലിസ്ഥലത്ത് തങ്ങളെ ബാധിക്കുന്നതായി 96 ശതമാനം ഇന്ത്യക്കാരും പറയുന്നു. ആഗോള ശരാശരി ഇതില്‍ 91 ശതമാനമാണ്.
തങ്ങളുടെ സമ്മര്‍ദ്ദത്തെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനും മറ്റുള്ളവരെ കൂടുതലായി പരിഗണിക്കാനും സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഇന്ത്യക്കാരെ പ്രാപ്തരാക്കുന്നു. ആഗോള തലത്തില്‍ നേരേ വിപരീതമാണ് അനുഭവം. തൊഴില്‍ ദാതാവ് എന്തെങ്കിലും ശരിയായി ചെയ്താല്‍ അത് ഇന്ത്യക്കാരെ കൂടുതല്‍ സംതൃപ്തരും അവരിലെ അശുഭാപ്തി വിശ്വാസം കുറയ്ക്കുകയും ചെയ്യുന്നു. ആഗോള ശരാശരി ഇക്കാര്യത്തില്‍ ഇന്ത്യക്കാരേക്കാള്‍ പുറകിലാണ്.

Load More Related Articles
Load More By Webdesk
Load More In Health

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…