ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് സ്റ്റിമാച്ച്; മലയാളി താരങ്ങള്‍ ജോബി ജസ്റ്റിനും സഹലും ടീമില്‍

Header advertisement

ന്യൂഡല്‍ഹി: അടുത്ത മാസം തായ്ലന്‍ഡില്‍ നടക്കുന്ന കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള 37 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുതിയ പരിശീലകനായി സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാളി താരങ്ങളായ ജോബി ജസ്റ്റിനും, സഹല്‍ അബ്ദുല്‍ സമദും ടീമില്‍ ഇടം പിടിച്ചത് മലയാളി ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്നുണ്ട്. മുന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ ജോബിക്ക് അവസരം നല്‍കാതിരുന്നത് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫോമിലല്ലാത്ത ജെജെ ലാല്‍ പെഖുലെയ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ല.
ജോബി ജസ്റ്റിനൊപ്പം, ജംഷദ്പൂര്‍ എഫ് സിയുടെ മൈക്കല്‍ സൂസൈരാജ്, ഇന്ത്യന്‍ ആരോസ് താരങ്ങളായ, അന്‍വര്‍ അലി, അമര്‍ജിത് സിങ് എന്നിവരും ടീമില്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി. ഇന്ത്യന്‍ അഭ്യന്തര ഫുട്‌ബോളില്‍ കാഴ്. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യമായി ജോബി ജസ്റ്റിനെ ക്യാമ്പില്‍ എത്തിച്ചിരിക്കുന്നത്. ച
ഈ മാസം ഇരുപതാം തീയതി ന്യൂഡല്‍ഹിയിലായിരിക്കും ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുക. ഇതില്‍ നിന്നാകും കിങ്‌സസ് കപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കുക. ജൂണ്‍ അഞ്ചിന് കുറക്കാവോയ്‌ക്കെതിരെയാണ് കിങ്‌സ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Load More Related Articles
Load More By Webdesk
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…