കര്‍ണാടകയില്‍ പ്രതിസന്ധി: ഗുലാം നബിയുംകെ.സിയുമെത്തി; വിമതര്‍ക്ക് മന്ത്രിസ്ഥാനം

Header advertisement

ബെംഗളൂരു: കര്‍ണാടകയില്‍കോണ്‍ഗ്രസ്ജനതാദള്‍സഖ്യസര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. വിമതപക്ഷത്തുളളരണ്ട് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു സര്‍ക്കാരിന്റെ നിലനില്‍പ്പ്ഉറപ്പുവരുത്താനായി കോണ്‍ഗ്രസ്ഊര്‍ജിത ശ്രമം തുടങ്ങി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറികെ.സി. വേണുഗോപാലും ഗുലാംനബി ആസാദും ബെംഗളൂരുവിലെത്തി ചര്‍ച്ചകള്‍ തുടങ്ങി.ഉടന്‍ ചേരുന്ന കോണ്‍ഗ്രസ്‌നിയമസഭ കക്ഷി യോഗത്തില്‍ഇരുനേതാക്കളും പങ്കെടുക്കും.വിമതര്‍ക്കു മന്ത്രിസ്ഥാനമുള്‍പെടെ നല്‍കി അനുനയിപ്പിക്കാനാണ് ശ്രമം. എന്നാല്‍വിമതര്‍ക്കു സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തതോടെ കൂടുതല്‍എം.എല്‍.എമാര്‍ പദവികള്‍ ആവശ്യപ്പെട്ടു തുടങ്ങിയതും കോണ്‍ഗ്രസിനു തലവേദനയായി. വിമത എം.എല്‍.എമാരായ രമേശ്ജാര്‍ക്കോളി, സുധാകര്‍ എന്നിവരാണ് എസ്.എം കൃഷ്ണയുടെവീട്ടില്‍ വച്ച് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.എന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ.ജെ.ഡി.എസും കോണ്‍ഗ്രസ്സും തമ്മില്‍ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണെന്നും അവര്‍ വേഗത്തില്‍അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നുംയെദ്യൂരപ്പ പറഞ്ഞു.’തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ തമ്മില്‍ തല്ലി വീട്ടില്‍ പോകുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഞങ്ങള്‍ കാത്തിരിക്കും.ഞങ്ങള്‍ 105 എം.എല്‍.എമാരുണ്ട്.ഞങ്ങള്‍ കാത്തിരിക്കാന്‍തയ്യാറാണ്,’ യെദ്യൂരപ്പ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍സംസ്ഥാനത്തെ 28 ല്‍ 25 സീറ്റിലുംബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സംസ്ഥാനഭരണം കൈയ്യിലുണ്ടായിട്ടുംലോക്‌സഭാ തിരഞ്ഞെടുപ്പില്‍നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്‌സാധിച്ചില്ല. സംസ്ഥാനത്ത്ഓപ്പറേഷന്‍ താമരയിലൂടെജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നത്.

Load More Related Articles
Load More By Webdesk
Load More In Politics

Leave a Reply

Your email address will not be published. Required fields are marked *

Check Also

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.…