ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി യു.പി.എഅധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയെ വീണ്ടും തെരെഞ്ഞടുത്തു. മുന്‍പ്രധാനമന്ത്രിഡോ. മന്‍മോഹന്‍ സിങാണ്‌സോണിയയുടെ പേര് നിര്‍ദേശിച്ചത്. കെ. മുരളീധരനുംഛത്തീസ്ഗഡില്‍ നിന്നുള്ളഎം.പി ജ്യോത്സന മോഹന്തുംനിര്‍ദേശത്തെ പിന്താങ്ങി.രാജ്യസഭ എം.പിമാര്‍ കൂടിപങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ലോക്‌സഭയിലെ നേതാവിനെ തെരഞ്ഞെടുക്കാന്‍യോഗം സോണിയഗാന്ധിയെചുമതലപ്പെടുത്തി. വോട്ടര്‍മാര്‍പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസംകാക്കണമെന്ന് എം.പിമാരോട്‌സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 12.13 കോടിവോട്ടര്‍മാര്‍ കോണ്‍ഗ്രസിന്‌വോട്ട് ചെയ്തു. അതിന്‌വോട്ടര്‍മാരോട് നന്ദി പറയുന്നതായുംപാര്‍ലമെന്ററി പാര്‍ട്ടി യോഗ
ത്തില്‍ സോണിയ പറഞ്ഞു.2014ല്‍ നേതൃപദവി ഏറ്റെടുക്കുന്നതില്‍ നിന്നു രാഹുല്‍ഒഴിഞ്ഞുമാറിയതിനെത്തുടര്‍ന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയെകോണ്‍ഗ്രസ് ആ ദൗത്യംഏല്‍പിച്ചിരുന്നു. ഇക്കുറി കര്‍ണാടകയിലെ ഗുല്‍ര്‍ഗയില്‍ഖാര്‍ഗെ തോറ്റു. ലോക്‌സഭാകക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചാല്‍ശശി തരൂര്‍, മനീഷ് തിവാരി,അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് നറുക്ക് വീഴാന്‍സാധ്യതയുണ്ട്.അതേസമയം, പാര്‍ട്ടിയുടെകീഴ്‌വഴക്കം അനുസരിച്ച് കക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നത് യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുംചേര്‍ന്നായിരിക്കുമെന്ന് ഉന്നതപാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ലോക്‌സഭയുടെ ബജറ്റ് സമ്മേളനം ജൂണ്‍ 17 നാണു ആരംഭിക്കുക. പതിനഞ്ചോടെ ലോക്‌സഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കാനാണ് സാധ്യത.അതിനിടെ, ലോക്‌സഭയില്‍പ്രതിപക്ഷ നേതൃ സ്ഥാനവുംഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്പാര്‍ലമെന്ററി പാര്‍ട്ടി യോഗംതീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കോണ്‍ഗ്രസ്‌രണ്ടു സ്ഥാനങ്ങളും ആവശ്യെപ്പട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍വിസ്സമ്മതിക്കുകയായിരുന്നു .ഇത്തവണയും അതാവര്‍ത്തിച്ചാല്‍ ഭരണഘടനാവിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടത്തിനാണ് കോണ്‍ഗ്രസ്തീരുമാനം.പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സോണിയാഗാന്ധിയുടെ വസതിയില്‍എത്തിയ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പിമാര്‍സോണിയയുമായും രാഹുല്‍ഗാന്ധിയുമായും കൂടിക്കാഴ്ചനടത്തി.പ്രിയങ്കഗാന്ധിയും കൂടിക്കാഴ്ചയില്‍പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌രാഹുല്‍ തുടരണമെന്നാണ്‌കേരളത്തിലെ കോണ്‍ഗ്രസ്‌നേതൃത്വത്തിന്റേയും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും യു.ഡി.എഫ് നേതാക്കളുടേയുംആഗ്രഹമെന്ന് കേരളത്തിലെഎം.പിമാര്‍ സോണിയയേയുംരാഹുലിനേയും അറിയിച്ചു. രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനൊപ്പം ലോക്‌സഭകക്ഷിനേതാവുമാകണമെന്നാണ് എം.പിമാരുടെ അഭിപ്രായമെന്ന് കെ. മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍രാഹുല്‍ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ന്മ സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ തെളിവ് കൊണ്ട് വരട്ടെയെ…