യൂറോപ്യന്‍ ഫുട്ബോള്‍ മൈതാനങ്ങള്‍ ഇന്ന് സാക്ഷ്യം വഹിക്കുക വാശിയേറിയ പോരാട്ടങ്ങക്ക്. കിരീടവുമായി മാത്രമേ മടങ്ങൂ എന്നു ഉറപ്പിച്ചിരിക്കുന്ന ടീമുകളാണ് ഇന്ന് അങ്കത്തട്ടില്‍ നേര്‍ക്കു നേര്‍ എത്തുക. അതു കൊണ്ടു തന്നെ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ്.
ഇന്ത്യന്‍ സമയം രാത്രി 10.25 നാണ് നെയ്മറുടെ പിഎസ്ജി സ്പാനീഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡിനെ നേരിടുന്നത്. ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക് നേരിടുക സെര്‍ബിയന്‍ ക്ലബ്ബായ റെഡ് സ്റ്റാറിനെയാവും. രാത്രി 12 : 30 നാണ് മത്സരം. ഇംഗ്ലീഷ് കരുത്തന്‍മാരായ പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരവും ഇന്നുണ്ട് രാത്രി 12 : 30 നുണ്ട് ഷക്തറുമായാണ് മത്സരം.
ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു മത്സരം യുവന്റസും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ്. അത്ലറ്റിക്കോയ്ക്കെതിരെ ഗോള്‍ ദാഹത്തോടെയിറങ്ങുന്ന റൊണാള്‍ഡോയും അദ്ദേഹത്തെ എങ്ങനെയും പൂട്ടി വിജയമുറപ്പിക്കാന്‍ ശ്രമിക്കുന്ന അത്ലറ്റിക്കോയും തമ്മിലുള്ള മത്സരത്തില്‍ തീ പാറുമെന്നുറപ്പ്. ഈ മത്സരവും രാത്രി 12 :30 നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ജില്ലവിട്ടുള്ള യാത്ര വേണ്ട, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം’; നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം; ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയാലും സംസ്ഥാനം വിട്ടും ജില്ലവിട്ടുമുള്ള യാത്ര …