കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ കേരള ലോഞ്ചിലാണ് സൂര്യയെ മോഹന്‍ലാല്‍ പ്രശംസ കൊണ്ട് മൂടിയത്. അഞ്ചു വര്‍ഷത്തിനു ശേഷം മോഹന്‍ലാല്‍ തമിഴിലേക്കെത്തുന്ന ചിത്രത്തില്‍ സൂര്യയയാണ് നായകന്‍. സിനിമയ്ക്കു വേണ്ടി സൂര്യ ചെയ്യുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വാചാലനാകുകയായിരുന്നു മോഹന്‍ലാല്‍.

‘വലിയ അര്‍പ്പണബോധമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷം കൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍.

ഞാന്‍ പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് പോയി പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു എസ്.പി.ജി ഓഫീസറുടെ കൂടെ പോയി നിന്ന് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ആ കഠിനാധ്വാനത്തി്ന്റെ ഫലം അദ്ദേഹത്തിനു ലഭിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ എന്‍ എസ് ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ബൊമാന്‍, ഇറാനി, ആര്യ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ 20നാണ് തിയേറ്ററുകളിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാത്തിരിപ്പിനൊടുവില്‍ ബ്രാഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ടീസര്‍ നാളെ

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്കം’ ടീസര്‍ നാളെ യൂട്യൂബിലും മറ്റ് സോഷ്…