ന്യൂയോര്‍ക്ക്: നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും തമ്മില്‍ ചേര്‍ച്ചയുണ്ട്. നിങ്ങളുടെ സാങ്കേതിക വിദ്യക്കും ഞങ്ങളുടെ കഴിവുകള്‍ക്കും ലോകത്തെ മാറ്റാന്‍ സാധിക്കും ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ വിദേശ വ്യവസായികളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. വിസ്താരമുള്ള ഒരു വിപണിയില്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യയിലേക്ക് കടന്നുവരണം, ഏതെങ്കിലും തരത്തിലുള്ള അകലങ്ങളുണ്ടെങ്കില്‍ ഞാനൊരു പാലമായി നില്‍ക്കാം മോദി വിദേശ നിക്ഷേപകരോട് പറഞ്ഞു. ഇന്ത്യയോടൊപ്പം പങ്കാളികളാകാന്‍ ഇതാണ് ഏറ്റവും മികച്ച അവസരമെന്നും അദ്ദേഹം യുഎസില്‍ പറഞ്ഞു. രാജ്യാന്തര തലത്തില്‍ വിദേശനിക്ഷേപ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം മുകളിലോട്ടാണ്. ലോകത്താകെ ഇതു താഴേക്കു പതിക്കുമ്‌ബോഴാണ് ഇന്ത്യയുടെ മുന്നേറ്റം. മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം

Leave a Reply

Your email address will not be published. Required fields are marked *

Check Also

കേരളം ആശങ്കയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന്…