ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നത്തില്‍ ആവുന്നതൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞു.

ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാരുമായി യുഎന്‍ ജനറല്‍ അസംബ്ലിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളെയും പരിഗണിച്ച് കശ്മീര്‍ വിഷയവും ചര്‍ച്ചചെയ്തു. വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മധ്യസ്ഥതയടക്കം ഏതുതരത്തിലുള്ള സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഇരു രാഷ്ട്രങ്ങളുടെയും നേതാക്കളോട് വാഗ്ദാനം ചെയ്തിരുന്നതായും ട്രംപ് വെളിപ്പെടുത്തി.
രണ്ടു രാജ്യങ്ങളുടെയും നേതൃസ്ഥാനത്തുള്ളത് രണ്ട് മാന്യവ്യക്തിത്വങ്ങളാണ്. എന്റെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഇരു രാജ്യങ്ങളും തമ്മിലുള്ളപ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. രണ്ടും ആണവശക്തികളാണ്. അവര്‍ക്ക് പ്രശ്നപരിഹാരത്തില്‍എത്തിച്ചേരാനാവും- ട്രംപ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പലവട്ടം പ്രസ്താവിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റാരുടെയും ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്ന് ട്രംപിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ജില്ലവിട്ടുള്ള യാത്ര വേണ്ട, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം’; നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം; ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയാലും സംസ്ഥാനം വിട്ടും ജില്ലവിട്ടുമുള്ള യാത്ര …