പി.എ അലക്‌സാണ്ടര്‍

ഇന്ത്യയുടെ വാനമ്പാടിഇന്ന് 90 തികയുന്നു. പക്ഷെ ആ സ്വരത്തിന് ഇന്നും മധുരപ്പതിനേഴ്. പ്രണയങ്ങള്‍ക്കും, വിരഹങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും പിന്നില്‍ആ മധുരസ്വരം ഉണ്ടായിരുന്നു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് സ്വപ്‌നങ്ങളുടെ, വിരഹങ്ങളുടെ ആഹ്ലാദത്തിന്റെ,രാജ്യസ്‌നേഹത്തിന്റെ ,വികാരങ്ങള്‍ ആസ്വരത്തിലൂടെ ജനകോടികളുടെ കാതുകളിലേക്ക് പകര്‍ന്നൊഴുകിട്ടിയിട്ടുണ്ട്. 1979 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാമങ്കേഷ്‌കര്‍ ജനിച്ചത് പിതാവ് സംഗീതജ്ഞനും ഒരു നല്ല നാടകനടനും ആയിരുന്നു. അദ്ദേഹത്തിന്റെ പേര് ദീനാനാഥ് മങ്കേഷ്‌ക്കര്‍ എന്നായിരുന്നു. ശിവാനിയാണ് അമ്മ. അഞ്ച് മക്കളും ഉണ്ടായിരുന്നു ഇവരില്‍ മൂത്തവള്‍ ലത , മീന,ആശ ഉഷ ഹൃദയനാഥ് . ഈ അഞ്ചു മക്കളെയും സംഗീതം പഠിപ്പിച്ചത് പിതാവായിരുന്നു. ലത ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കാറുണ്ടായിരുന്നു. ലതയുടെ ആദ്യത്തെ പേര് ഹേമ എന്നായിരുന്നു. നാടകത്തിലെ കഥാപാത്രത്തില്‍ നിന്നുംഉള്‍ പ്രേരണ ഉണ്ടായപ്പോഴാണ് പിതാവ് ഹേമയുടെ പേര് ലത എന്ന് മാറ്റിയത്. ലതയ്ക്ക് 13 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അച്ഛന്റെ മരണത്തോടെ താഴെയുള്ള നാലുപേരുടെയും ജീവിതഭാരംലതയുടെ തലയിലായി.അവരുടെ ചെറുപ്പകാലത്ത് കുതിരവണ്ടി ആയിരുന്നു പ്രധാന വാഹനം. കുതിര വണ്ടിയില്‍ കയറാന്‍ പോലും പണമില്ലാതെമുംബൈയിലെ തെരുവീഥികളിലൂടെ കിലോമീറ്ററുകള്‍ നടന്നകാലം ലതപലപ്പോഴും ഓര്‍ക്കാറുണ്ട.് പതിമൂന്നാം വയസ്സില്‍ തന്നെമറാഠി സിനിമയില്‍ പാടി തുടങ്ങി. ഏതാനും ചില ഹിന്ദി,മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.അതൊരുഭാഗ്യ പരീക്ഷണമായിരുന്നു. തന്റെ വഴി അഭിനയമല്ല സംഗീതമാണെന്ന്അവര്‍ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു.അച്ഛന്റെ സുഹൃത്തായ വിനായക് ദാമോദര്‍ ആണ് മകളെപോലെ കലാരംഗത്ത് ലതയെകൊണ്ട് വന്നത്.
1942ല്‍ കിതിഹസാന്‍ എന്ന മറാഠി ചിത്രത്തില്‍ നാചുയാ ഗഡേകേലുസാരി എന്ന ആദ്യഗാനം അവര്‍പാടി റിക്കോഡ് ചെയ്തു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആപാട്ട് ഒഴിവാക്കപ്പെട്ടു അതിന്റെ കാരണത്തെപ്പറ്റി അവര്‍ അന്വേഷിച്ചതേയില്ല. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിപാട്ട് പാടി
1945 ല്‍ മുംബൈയിലേയ്ക്ക് താമസം മാറ്റി. സംഗീതസംവിധായകന്‍ഗുലാം ഹൈദര്‍ ആണ് ഹിന്ദിയിലേയ്ക്ക് അവരെ കൊണ്ടുവന്നത്. ആദ്യമൊക്കെ സ്വരം മോശമാണെന്ന് പലരും പറഞ്ഞിരുന്നു.പക്ഷേ ഹൈദര്‍ അവരെ മാറി മാറി ഹിന്ദി സിനിമയില്‍പാടിപ്പിച്ചു.ഒടുവില്‍ ഹൈദര്‍തന്നെ സംഗീതമൊരുക്കിയ മജ്ബൂര്‍ എന്ന സിനിമയിലെ ഗാനം വഴിത്തിരിവായി. അന്ന് മുതല്‍ ഇന്ത്യയിലെ സിനിമാപ്രേമികള്‍ആസേതുഹിമാചലം ലതയുടെ സ്വരം ആസ്വദിച്ചു. പക്ഷെ പലരും ലതയെ വിമര്‍ശിച്ചു.നേര്‍ത്തതും , തുളച്ച് കയറുന്നതുമായ ലതയുടെ സ്വരം ഇന്ത്യയിലെ അന്നത്തെ സങ്കല്‍പവുമായി യോജിച്ചു പോകുന്നില്ലെന്നും, ഗാനത്തിന് ശബ്ദ സൗന്ദര്യം ഇല്ലെന്നും വിമര്‍ശനമുയര്‍ന്നു .മറാഠികലര്‍ന്നഹിന്ദിഉച്ചാരണം പലര്‍ക്കും രസിച്ചില്ല. പക്ഷെ ലക്ഷ്യം നേടിയെടുക്കാനായി ഹിന്ദുസ്ഥാനിയും , ഉര്‍ദുവും സ്വപ്രയത്‌നത്താല്‍ പഠിച്ചെടുത്ത ലതയുടെ സ്വരം ഒന്നാന്തരം സ്വരമാധുരി ഉള്ളതായി ആയി മാറി. ആ സ്വരത്തിന് മുന്നില്‍ ജനം കീഴടങ്ങി .പിന്നീടങ്ങോട്ടുള്ളത് കുതിപ്പിന്റെ കാലമായിരുന്നു .ഇന്ത്യന്‍ സിനിമയുടേയും സിനിമാ സംഗീതത്തിന്റെയും, ചരിത്രം തിരുത്തി കുറിച്ചു.
വ്യക്തി ജീവിതം എടുത്താല്‍ ഒരു കടും പിടുത്തകാരിയായിരുന്നു ലത. പലസംഗീതസംവിധായകരുമായും പാട്ടുകാരുമായും അകല്‍ച്ച പാലിക്കുകയും വര്‍ഷങ്ങളോളം വഴക്കിട്ടു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പിന്നീട് പലരുമായും അവര്‍ സുഹൃദ്ബന്ധം പുന: സ്ഥാപിച്ചു. അന്നത്തെ പേരുകേട്ട സംഗീത സംവിധായകന്‍ എസ്. ഡി ബര്‍മനുമായിവഴക്കിട്ടിട്ടുണ്ട്. ബര്‍മന്റെ സംഗീതത്തിന് ലതയുടെ സ്വരം അനുഭൂതി പരത്തി കാലം . അന്നൊരിക്കല്‍ ലത പാടിയപാട്ട് രണ്ടാമതും ബര്‍മന്‍ പാടിച്ചു .പക്ഷെ അതിലും ബര്‍മന്‍ തൃപ്തനായില്ല. വീണ്ടും വന്ന് പാടണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴേയ്ക്കും ലത വിദേശയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. വിദേശയാത്രകഴിഞ്ഞ്
വരുമ്പോള്‍ പാട്ട് പൂര്‍ത്തിയാക്കണമെന്ന് ബര്‍ബന്‍ അഭ്യര്‍ത്ഥിച്ചു. ഉറപ്പ് ഒന്നും പറയാനില്ലെന്ന് ലത മറുപടി പറഞ്ഞു . അതോടെ ലത ഇനി തനിക്ക് വേണ്ടി പാടില്ലെന്ന ബര്‍മന്‍് പ്രഖ്യാപിച്ചു സഹോദരി ആശാഭോസ്‌ലേ കൊണ്ട് ബര്‍മന്‍ പാടിച്ചു. പക്ഷേ സൗണ്ട് ട്രാക്ക് തൃപ്തികരമല്ലായിരുന്നു. ലതയുടെ രണ്ടാമത്തെ സൗണ്ട് ട്രാക്ക് തന്നെ ബര്‍മന്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്.അഞ്ചു വര്‍ഷത്തോളം ആ പിണക്കം നീണ്ട് നിന്നു. പക്ഷെ ആസമയത്ത് സഹോദരിആശാ ഭോസ്‌ലേ ആപാട്ട് പാടി.. സഹോദരിയുടെ പാട്ട് ഒരു തരംഗമായി മാറി. അഞ്ചുവര്‍ഷത്തിനുശേഷം ബര്‍മന്റെ മകന്‍ ആര്‍.ഡി ബര്‍മന്‍ ഇടപെട്ട് പിരിഞ്ഞു പോയ ബര്‍മന്റെ ബന്ധം കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇരുവരും ചേര്‍ന്ന് നിരവധി ഹിന്ദി ഹിറ്റുകള്‍ സൃഷ്ടിച്ചു. ആ കാലഘട്ടത്തില്‍ പേരെടുത്ത ഗായകനായിരുന്നു മുഹമ്മദ് റാഫി. മുഹമ്മദ് റാഫിയുമായും ലത വഴക്കിട്ടിട്ടുണ്ട്. റോയല്‍റ്റി വിഷയത്തില്‍ പാടിക്കഴിഞ്ഞാല്‍ ഗായകര്‍ക്ക് പിന്നെ അവകാശമില്ല എന്നായിരുന്നു റാഫിയുടെ വാദം.ലത അതിനെ എതിര്‍ത്തു.
അങ്ങനെ ഹിന്ദി സിനിമയിലെ യുഗ്മഗാന ജോഡി വേര്‍പിരിഞ്ഞു. പിന്നീട് നാലുവര്‍ഷം കഴിഞ്ഞ് വീണ്ടും ഒന്നിച്ചു.
ഒ.പി നയ്യാരുമായും സംഗീതസംവിധായകനായ ഡി.രാമചന്ദ്രനും ആയും ഗായകനായിരുന്ന ജി എംദുറാനിയുമായും ലത പിണങ്ങിയിട്ടുണ്ട്.ഒരു പ്രണയാധിഷ്ഠിതമായ കലഹമായിരുന്നു രാമചന്ദ്രനും ആയുള്ള ഏറ്റുമുട്ടല്‍.റിക്കോഡിങ്ങിനെത്തിയ വേളയില്‍ കളിയാക്കിയതിനാണ് ദുറാനിയുമായി പിണങ്ങിയത്.ഈ പിണക്കങ്ങളെല്ലാം സഹോദരി ആശാ ഭോസ്‌ലേയ്ക്ക് ഗുണകരമായി മാറിയിട്ടുണ്ട്.അവരും പേരുകേട്ട ഒരു ഗായികയായിരുന്നു. ആശാ ഭോസ്‌ലേയുടെ വളര്‍ച്ചയ്ക്ക് ലത തടയിട്ടെന്ന ആരോപണവും ഉണ്ടായിട്ടുണ്ട് .ലതയും , ആശാ ഭോസ്‌ലേയും അടക്കമുള്ള മറ്റു സഹോദരങ്ങളും മുംബൈയില്‍ ഒരുസമുച്ചയത്തില്‍ വിവിധഫ്‌ളാറ്റുകളില്‍ ഇപ്പോഴും താമസിക്കുന്നു.പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയലത മലയാളത്തിലും പാടിയിട്ടുണ്ട് .നെല്ല് എന്ന ചിത്രത്തിലാണ് അവര്‍ പാടിയത്. വയലാര്‍ എഴുതിയ കദളീ കണ്‍കദളി , ചെങ്കദളീ പൂവേണോ? … ഇതായിരുന്നു ആപാട്ട്. സജീവസംഗീതലോകത്തുനിന്നും ലതപിന്‍മാറിയിട്ട് വര്‍ഷങ്ങളായി. എന്തെങ്കിലും ആകര്‍ഷകമായി തോന്നിയാല്‍ ഇനിയും ഞാന്‍ മൈക്ക് എടുക്കും എന്നവര്‍ പറയുന്നുണ്ട് .സദാസമയവും വീട്ടിലിരുന്നു സംഗീതം ആസ്വദിക്കുന്ന അവര്‍ ക്രിക്കറ്റ് പ്രേമിയാണ് .പാട്ട് കഴിഞ്ഞാല്‍ ക്രിക്കറ്റിനെ അവര്‍ ഇഷ്ടപ്പെടുന്നു. നല്ല ഒരു വായനക്കാരിയായ അവര്‍ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നു.അഞ്ച് മറാഠി സിനിമകള്‍ക്ക് സംഗീതസംവിധാനം നടത്തിയിട്ടുണ്ട്. മികച്ച സംഗീതസംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. ഹിന്ദിയിലും , മറാഠിയിലും കൈവിരലില്‍ എണ്ണാവുന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട.് 1948 മധ്യ ലത ഗാനങ്ങള്‍ പാടിയിട്ടുണ്ട് .ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയിട്ടുള്ളതിന് പേര് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതിലേറെ ഗാനങ്ങള്‍ മുഹമ്മദ് റാഫിപാടിയിട്ടുണ്ടെന്നവാദം ഉയര്‍ന്നു. ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലും ലതയുടെ പേര് പലരോടും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.മുന്‍ ക്രിക്കറ്റര്‍ രാജ് സിംഗ് ദുംഗാര്‍പൂരുമായുള്ള പ്രണയം ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടുപേരും വിവാഹസ്വപ്‌നങ്ങള്‍ നെയ്തിരുന്നു. പക്ഷേ ക്രിക്കറ്ററുടെ വീട്ടുകാര്‍ എതിര്‍ത്തു.അതോടെ അവര്‍ വിവാഹം ഉപേക്ഷിച്ചു .എങ്കിലും അവര്‍ പിന്നെയും ബന്ധമുണ്ടായിരുന്നതായി കഥകളുണ്ടായിരുന്നു .ഗായകന്‍ ഭൂപന്‍ഹസാരികയുമായി ബന്ധമുണ്ടായിരുന്നതായി കഥകള്‍ ഉണ്ട്. സി. രാമചന്ദ്രയുമായി ബന്ധമുള്ളതായി പറഞ്ഞുകേട്ടെങ്കിലും അത് പിന്നെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പ്രണയവുമായി ആയി ബന്ധപ്പെട്ട് പല പേരുകളും വലിച്ചിഴയ്ക്കപ്പെട്ടെങ്കിലും ലതയ്ക്ക് എപ്പോഴും പ്രണയം സംഗീതത്തോട് ആയിരുന്നു ഇഷ്ടം. ഏഴ് പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതം; എല്ലാത്തിനും ഒടുവില്‍ ബാക്കിയാകുന്നത് മധുര ശബ്ദം മാത്രം.ഈ തൊണ്ണൂറാം വയസ്സിലുംഅവര്‍ സംഗീതത്തെ പ്രണയിക്കുന്നു. ലതയുടെസ്വരമാധുരിയില്‍ ലയിക്കുന്നതാണ് നമ്മുടെയൊക്കെ മഹാഭാഗ്യം

Leave a Reply

Your email address will not be published. Required fields are marked *

Check Also

വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം: കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്

ന്യൂഡൽഹി: വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും…