കാത്തിരിപ്പിനൊടുവില്‍ ബ്രാഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ടീസര്‍ നാളെ

Header advertisement

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്കം’ ടീസര്‍ നാളെ യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലും റിലീസ് ചെയ്യും. രാവിലെ പത്ത് മണിക്ക് ചിത്രത്തിന്റെ നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ് അവരുടെ യൂട്യൂബിലൂടെ ടീസര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റേതായിറങ്ങിയ ഗ്രാഫിക് ടീസര്‍ ഏറെ വൈറലായിരുന്നു.
കേരളത്തിലെ ചാവേറുകളായ അനേകം യുദ്ധവീരന്മാരുടെ പോരാട്ട വീര്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തില്‍ ഒരുങ്ങുന്ന ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മാമാങ്കം എന്നാണ് സൂചന. വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്.
മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുമുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിട്ടുള്ളത്.

ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റുകളാണ് മരടിലും പനങ്ങാടുമായി നിര്‍മ്മിച്ചിട്ടുള്ളത്. ആയിരത്തിലേറെ തൊഴിലാളികളാണ് നാല് മാസം സമയമെടുത്ത് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചിട്ടുള്ളത്.
ഈ സെറ്റൊരുക്കുന്നതിനായി പത്ത് കോടിയിലേറെ രൂപ ചെലവായിട്ടുമുണ്ട്.

Load More Related Articles
Load More By Webdesk
Load More In Cinema

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…