ജനജീവിതത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വന്‍ പ്രാധാന്യമാണുള്ളത്. ലോകമെമ്പാടും ഇതാണല്ലൊ സ്ഥിതി. വിവരങ്ങള്‍ കൈമാറുന്നതിനും, വിനോദോപാധിയായും മറ്റും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നു എന്നുള്ളത് ഇത് യഥാര്‍ത്ഥ്യമാണ്. രാഷ്ട്ര നേതാക്കളും ജനങ്ങളുമായി സംവദിക്കാന്‍ സമൂഹിക മാധ്യമങ്ങളിലെ ഉപയോഗിക്കുന്നു.ഫേസ്ബുക്ക്,വാട്‌സാ്പ്പ്,ഇന്‍്സ്റ്റാഗ്രാം തുടങ്ങി അമേരിക്ക ആസ്ഥാനമായ കമ്പനികളാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തര്‍. ഒരേ സമയം സാമൂഹിക മാധ്യമങ്ങള്‍ ഉപദ്രവവും ഉപയോഗവും വാരിവിതറുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് ഈയിടെ ചിലര്‍ വിശേഷിപ്പിക്കുന്നത് കണ്ടു. അനവധി അസത്യങ്ങളും,വ്യാജ പ്രചാരങ്ങളും, വിദ്വേഷ സന്ദേശങ്ങളും ഈ സംവിധാനങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്നുള്ളത് നിഷേധിക്കാനാവില്ല. ഇക്കാര്യം മനസ്സിലാക്കിയ സുപ്രീംകോടതി ഇതിനെ തടയിടാന്‍ നീക്കം നടത്തിയത് സ്വാഗതാര്‍ഹമാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ആശങ്ക ഉളവാക്കുന്നുവെന്ന് സുപ്രീം കോടതി അര്‍ത്ഥശങ്കക്കിടയില്ലാതെ ചൂണ്ടിക്കാട്ടി. കോടതിയുടെ നിരീക്ഷണങ്ങള്‍ കൃത്യത ഉള്ളതായിരുന്നുവെന്ന് പറയാതെ വയ്യ.
സാമൂഹിക മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാക്കുന്നതിനെക്കുറിച്ച് നിശ്ചിത സമയത്തിനകം സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.ഏതാണ്ട് മൂന്നാഴ്ച സമയമാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അക്കൗൗണ്ട് ഉണ്ടാക്കാന്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിരവധി ഹര്‍ജികളുണ്ടെന്നുള്ള സൂചനയാണിപ്പോള്‍ ലഭിക്കുന്നത്. ഈ ഹര്‍ജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ് ബുക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടിയെടുത്തത്. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണം മൂലം നിരവധി അനിഷ്ട സംഭവങ്ങള്‍ രാജ്യത്താകമാനം ഉണ്ടായിട്ടുണ്ട്. അനേകമാളുകള്‍ വ്യക്തിഹത്യയ്ക്ക് ഇരയായി.
നിരവധി പേര്‍ ലൈംഗീക ചൂഷണത്തിനിരയായി. ലൈംഗീക ചൂഷണത്തിന്റെ പേരില്‍ കുറേ പേര്‍ ജീവനൊടുക്കി.ജീവനൊടുക്കിയവര്‍ നിരവധി വ്യക്തികളെ ക്രിമിനലുകളായി ചിത്രീകരിച്ചത് വഴി കൊലപാതകങ്ങളും ഉണ്ടായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു പിയില്‍ കുട്ടികളെ തട്ടിക്കോണ്ടു പോകുന്നതായി സാമൂഹിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ രണ്ടു പേരെ ആള്‍ക്കൂട്ടം കൊല ചെയ്തതായും ഇതിനിടെ ആരോപണം ഉയര്‍ന്നിരുന്നു. എന്ത് കളവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത ക്രിമിനലുകള്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉണ്ടെന്ന് പറയുമ്പോള്‍ സംഗതിയുടെ ഗൗരവം നമുക്ക് മനസ്സിലാക്കാം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും, രാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാജ പ്രചാരണങ്ങളിലൂടെപൊട്ടിപ്പുറപ്പെട്ട നിരവധി ഉദാഹരണങ്ങളുണ്ട്. രാജ്യസുരക്ഷയെ മാനിക്കുന്ന സന്ദേശക്കൈമാറ്റങ്ങള്‍ വരെ നടക്കുന്നുണ്ട്.
വളരെ ഉത്തരവാദിത്വ ബോധത്തോടെ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചില്ലെങ്കില്‍ രാജ്യത്ത് അരാജകത്വവും അക്രമവും അരക്ഷിതാവസ്ഥയും നടമാടുമെന്നുറപ്പ്. ഇതിനെതിരെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. വളരെ കരുതലോടെ വേണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കേണ്ടത്. വ്യക്തി സ്വാതന്ത്യത്തിന് പരമപ്രധാന്യം നല്‍കേണ്ടതുണ്ട്. വ്യക്തിസ്വാതന്ത്യം തടയുന്നതാവരുത് സമൂഹിക മാധ്യമ നിയന്ത്രണമെന്ന മുറവിളി രാജ്യത്തിന്റെ മൂക്കിലും മൂലയിലും നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്.
ഒരു പൊലീസ് കമ്മീഷണര്‍ ചോദിച്ചത് എന്ന് കണ്ട് വ്യക്തിപരമായ വിവരണങ്ങള്‍ മുഴുവന്‍ നല്‍കാനാവില്ലെന്നു സുപ്രീംകോടതി പ്രത്യേകം എടുത്തു പറഞ്ഞ കാര്യത്തിന് അടിവര ഇടേണ്ടതുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അന്ത:സത്ത സര്‍ക്കാര്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. പൗര സ്വാതന്ത്യത്തിന് പലതരത്തില്‍ ഉള്ള കൂച്ച് വിലങ്ങിടാന്‍ ഉള്ള ത്വര അധികാരികള്‍ക്കുണ്ടെന്നുള്ള വ്യാംഗാര്‍ത്ഥമാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനത്തില്‍ കാണുന്നത്. എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അധികാരം പ്രയോഗിക്കാന്‍ വെമ്പലും, വ്യഗൃതയും ഉള്ളവരാണല്ലോ ഉദ്യോഗസ്ഥ വൃന്ദം.
ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. പൗരസ്വാതന്ത്യം പരിരക്ഷിക്കാല്‍ അധികാരം ഉള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം തന്നെയാണല്ലോ. ഉത്തരവാദിത്വം പൂര്‍വ്വം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സംസ്‌കാരം രൂപപ്പെടുത്തുന്ന രീതിയാവണം മാര്‍ഗ്ഗരേഖകള്‍ രൂപപ്പെടുത്തേണ്ടത്. സുപ്രീകോടതി നിര്‍ദ്ദേശ പ്രകാരം രൂപരേഖകള്‍ ഉണ്ടാകുമ്പോള്‍ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിരുത്തി കൊണ്ടുവേണം അധികാരികള്‍ നടപടികള്‍ എടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോവിഡ്19 : കേരളം ആശ്വാസതീരത്ത്?

കേരളസംസ്ഥാനം കോവിഡ് രോഗവ്യാപനത്തിെേന്റ കാര്യത്തില്‍ ആശ്വാസതീരത്ത് എത്തിയെന്ന് സൂചന. മാര്‍ച…