പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാറിലെ കോടതിയില്‍ കേസ്

Header advertisement

പട്ന: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാറിലെ മുസഫര്‍പുര്‍ കോടതിയില്‍ കേസ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് പാക് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.

യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുകയും ആണവ യുദ്ധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെ ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു വിഭാഗം ജനങ്ങളെ പ്രകോപിപ്പിക്കുകയും സമൂഹത്തില്‍ അപസ്വരമുണ്ടാക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Load More Related Articles
Load More By Webdesk
Load More In International

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…