പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം

Header advertisement

പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തേയ്ക്ക് നീട്ടി. ഡിസംബര്‍ 31 ആണ് അവസാന തീയതി. ധന മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇത് ഏഴാമത്തെ തവണയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്. ഇതിന് മുമ്പ് മാര്‍ച്ചിലാണ് സമയപരിധി നീട്ടിയത്. ആറ് മാസത്തേയ്ക്ക്, സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. 30ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ മൂന്ന് മാസത്തേയ്ക്ക് കൂടി സമയം നീട്ടിയിരിക്കുന്നത്. ആധാര്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ആദായനികുതി റിട്ടേണുകള്‍ക്കും പാന്‍ അനുവദിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ് എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ആദായനികുതി റിട്ടേണിന് പാനിന് പകരം ആധാറും ഉപയോഗിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Load More Related Articles
Load More By Webdesk
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കനത്ത സുരക്ഷ : ശബരിമല നട ഇന്ന് തുറക്കും

പത്തനംത്തിട്ട :മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്…