കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ കാരാര്‍ ആര്‍.ഡി.എസിന് ലഭിക്കാന്‍ ടെന്‍ഡര്‍ തിരുത്തിയെന്ന് വിജിലന്‍സ്. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. ആര്‍.ഡി.എസ് ആദ്യം ക്വാട്ട് ചെയ്ത തുകയില്‍ നിന്ന് 13 ശതമാനം കുറവ് വരുത്തി. ആര്‍.ബി.ഡി.സി.കെ യ്ക്കും കിറ്റ്കോയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തിരിമറിയില്‍ പങ്കുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.

കാരാര്‍ ആര്‍.ഡി.എസിന് ലഭിക്കാനായി ടെന്‍ഡര്‍ രേഖയിലും ടെന്‍ഡര്‍ രജിസ്റ്ററിലും കൃത്രിമം നടത്തി എന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലിലുള്ളത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ ജോലികള്‍ക്കുമായി 47 കോടി രൂപയാണ് ആര്‍.ഡി.എസ് ക്വാട്ട് ചെയ്തിരുന്നത്. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് 42 കോടിയായിരുന്നു ക്വാട്ട് ചെയ്തത്..

എന്നാല്‍ ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ നടത്തുകയും 13 ശതമാനം റിബേറ്റ് നല്‍കാമെന്ന് ആര്‍.ഡി.എസിന്റെ ടെന്‍ഡര്‍ ഫോമിലും രജിസ്റ്ററിലും എഴുതി ചേര്‍ക്കുകയായിരുന്നു. ടെന്‍ഡര്‍ പൊട്ടിച്ചപ്പോള്‍ ഈ റിബേറ്റ് കൂടി കണക്കിലെടുത്താണ് ആര്‍.ഡി.എസിന് ടെന്‍ഡര്‍ നല്‍കിയത്. ഇതിനുപിന്നില്‍ കിറ്റ്കോയിലെയും ആര്‍.ബി.ഡി.സി.കെയിലേയും ഉദ്യോഗസ്ഥരാണെന്നാണ് കണ്ടെത്തല്‍.

വിജിലന്‍സിന്റെ കണ്ടെത്തല്‍ കോടതിയെ അറിയിച്ച ഘട്ടത്തില്‍ കരാറില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് കോടതി നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ഏഴാം ക്ലാസില്‍ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്‍വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികള്‍ക്ക് അഭിമാനം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാര്‍ഢ്യത്ത…