ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണംവേണം 

Header advertisement

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയായ വി കെ ഇബ്രാഹിംകുഞ്ഞിനെതിനെ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ആവശ്യമുന്നയിച്ചത്. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നതിനായുള്ള അപേക്ഷ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. കരാറുകാര്‍ക്ക് മുന്‍കൂറായി പണം നല്‍കിയതു സംബന്ധിച്ചാണ് അന്വേഷണം.
അഴിമതി നിരോധന നിയമപ്രകാരം നിര്‍മാണക്കരാറുകാര്‍ക്ക് മുന്‍കൂറായി പണം നല്‍കിയ മന്ത്രിയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിജിലന്‍സ് പറയുന്നു. മുന്‍ പി ഡബ്ല്യൂ ഡി സെക്രട്ടറി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് ആവശ്യം വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ടി ഓ സൂരജിന് കോടതി ജാമ്യം നിഷേധിച്ച സാഹചര്യങ്ങള്‍ തുടരുകയാണെന്നും ഇപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇന്നാണ് ടി ഓ സൂരജിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
പാലം നിര്‍മാണത്തിന് കരാറെടുത്ത കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്‌സിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി 8.25 കോടി രൂപ നല്‍കിയെന്നും ഈ ഇനത്തില്‍ ഖജനാവിന് പലിശയിനത്തില്‍ 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നാല് വര്‍ഷം കൊണ്ട് രണ്ടേകാല്‍ കോടി രൂപയോളം നഷ്ടമുണ്ടായി. ഇതിനു തെളിവായി 2014ലെ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട ഫയലുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, തനിക്ക് ആരോപണങ്ങളില്‍ പങ്കില്ലെന്നും നിര്‍മാണത്തില്‍ താന്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിലപാട്. മന്ത്രിയെന്ന നിലയില്‍ പാലത്തിന് കരാര്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഭരണാനുമതി നല്‍കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞ് വിശദീകരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച വീഴ്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നും പാലത്തിന് സിമന്റും കമ്പിയും എത്ര ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് മന്ത്രിയല്ലെന്നും ഇബ്രാഹിം കുഞ്ഞ് ഒരു ഘട്ടത്തില്‍ വാദിച്ചു. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ കുറ്റം അവര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു

Load More Related Articles
Load More By Webdesk
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…