കാലാവസ്ഥ വ്യതിയാനമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അമിതമായ മഴ കാല തെറ്റി പെയ്യുമ്പോള്‍ അതിജീവന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണല്ലോ? നിരന്തരം മഴ പെയ്തിറങ്ങുന്ന കുന്നുംമലകളും ഉത്തര കേരളത്തില്‍ ഭീതി പരത്തുമ്പോള്‍ പ്രത്യേകിച്ച് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായി കൊച്ചി ഭൂമിശാസ്ത്രമായി വലിയ ഭീഷണിയെ അഭിമുഖീകരിക്കുന്നു. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,തുടങ്ങിയ നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ് ഇപ്പോള്‍.
വ്യാപകമായ വെള്ളക്കെട്ടുകള്‍, പരത്തുന്ന കൊതുക്ശല്യം, കരയിലേക്ക് കടന്നുകയറുന്ന കായല്‍ജലം, കടലാക്രമണം, ശരിയായ നിബന്ധന പാലിക്കാത്ത വ്യവസായശാലകള്‍ തുടങ്ങിയവയെല്ലാം കൊച്ചിയില്‍ ഇനത്തിന് ഭീഷണി ഉയര്‍ത്തുന്നു. ശുദ്ധജലം, ശുദ്ധവായു ഇതെല്ലാം കിട്ടാനും കൊച്ചിയില്‍ ബുദ്ധിമുട്ടുണ്ട്.
ഓരോ നഗരത്തിനും ഓവുചാലുകള്‍ക്ക് പ്രത്യേകം പ്രോജക്ടുകള്‍ വേണം. വികസനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ ബാലപാഠമാണ് ്പ്ലാനിങ്ങ് വേണമെന്നുള്ളത്. സിന്ധു നദീ തട സംസ്‌കാരത്തിന്റെ കാലത്ത് പോലും പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഒന്നിനും യാതൊരു പദ്ധതിയും പ്ലാനും ഇല്ലെന്ന് ജനം കുറ്റപ്പെടുത്തുന്നു. ഈ കുറ്റപ്പെടുത്തല്‍ ന്യായമാണ്.
ഒറ്റമഴ കൊണ്ട് വെള്ളക്കെട്ടില്‍ മുങ്ങിയ കൊച്ചിയെ നോക്കി എന്തിനാണ് ഇവിടെ ഒരു നഗരസഭ എന്ന ഹൈക്കോടതിയുടെ ചോദ്യം കേരള ജനതയാകെ ഏറ്റെടുക്കണം. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ചിന്തിക്കാത്തവര്‍ ഹൈക്കോടതിയുടെ ചോദ്യത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വര്‍ഷാവര്‍ഷം ചെളി നീക്കാന്‍ കോടികള്‍ കൊച്ചികോര്‍പ്പറേഷന്‍ ചെലവിട്ടിട്ടും പേമാരിയില്‍ കൊച്ചി നഗരം മുങ്ങി. ജനജീവിതം ദുസ്സഹമായി. കോടികള്‍ മുടക്കിയിട്ടും എന്ത്‌കൊണ്ട് ചെളിമുഴുവന്‍ നീക്കാന്‍ കഴിഞ്ഞില്ല എന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ദൗത്യസംഘം രൂപീകരിച്ച് കൊച്ചിയിലെ വെള്ളക്കെട്ടു പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.സര്‍ക്കാരും കോര്‍പ്പറേഷനും സഹകരിച്ച് സമഗ്രമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ നിയന്ത്രിക്കേണ്ടതുണ്ട്.
കനത്തമഴയില്‍ കേരളമാകെ നിരന്തരം മുങ്ങുന്നു. ഒരൊറ്റ പെരുമഴയില്‍ മുങ്ങപ്പോകുന്ന ഇടങ്ങളായി കേരളം മാറിയിട്ട് അധികം നാളുകളായിട്ടില്ല. പുറമ്പോക്ക് കയ്യേറ്റവും ഓടകളുടെ വികസനവുമാണ് വെള്ളക്കെട്ടുകളുടെ പ്രധഘാന കാരണമെന്നാണ് സൂചന. വെള്ളക്കെട്ടിന്റെ പിറകെ പകര്‍ച്ചവ്യാധികളും നാട്ടില്‍ പടര്‍ന്നു പിടിക്കുന്നു.മഴക്കാലം എത്തും മുമ്പ് ഓടകള്‍ എല്ലാ നഗരങ്ങളിലും വൃത്തിയാക്കുന്നത് കാണാറുണ്ട്.
പക്ഷേ ചെളികോരല്‍ ഒരിക്കല്‍ പൂര്‍ത്തിയാക്കാത്തതാണ് വെള്ളം പൊങ്ങുന്നതിന്റെ പ്രധാന കാരണമെനേനാണ് വിദഗ്ദന്മര്‍ ചൂണ്ടിക്കാണിക്കുന്നത്.മഴക്കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പണിയും,ഗതാഗതക്കുരുക്കുമാണ് ചെളിവാരല്‍ സമയത്ത് സാധാരണ നഗരങ്ങളില്‍ ദൃശ്യമാകുന്നത്.അതിന്റെ കാരണം ഒഴുക്ക് ജലം ഒഴുക്കി കളയാന്‍ കെട്ടിയുണ്ടാക്കിയ ചെറുതും വലുതുമായ ഓവുചാലുകള്‍ എങ്ങോട്ടൊക്കെ പോകുന്നുവെന്നറിയാനുള്ള സംവിധാനങ്ങള്‍ വളരെ ചുരുക്കം.അധികാരികള്‍ക്ക് ഇതെക്കുറിച്ച് വിവരം ഇല്ല.തന്മൂലം മഴയത്ത് പെയ്തിറങ്ങുന്ന വെള്ളം നഗരത്തിനുള്ളില്‍ കിടന്ന് വെള്ളപ്പൊക്കമുണ്ടാക്കുന്നു.വെള്ളം ഒഴുകിപോകത്തക്ക അടിസ്ഥാന സൗകര്യങ്ങളുണ്ടാകേണ്ടത്.അടിസ്ഥാന വികസനം എന്നാല്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപ്പോകുന്ന സംവിധാനം എന്നാണ് മനസ്സിലാക്കേണ്ടത്. ഇങ്ങനം ഒരു സംവിധാനം ഇല്ലെങ്കില്‍ എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കമായിരിക്കും ഫലം.
പുറമ്പോക്കുകള്‍ നഗരത്തില്‍ കാണാതായി എന്നുതന്നെ പറയാം. കൈഊക്ക് ഉള്ളവര്‍ പുറമ്പോക്ക് സ്വന്തമാക്കി.ജലം സംഭരിച്ച് നിര്‍ത്തിയിരുന്ന കണ്ടല്‍ക്കാടുകളും അപ്രത്യക്ഷമായതോടെ വെള്ളപ്പൊക്കത്തിന്റെ ക്രൂരതയാണ് വര്‍ദ്ധിച്ചത്. അനധികൃത നിര്‍മ്മാണ തടസ്സങ്ങള്‍ എല്ലാം ഉടനടി ഒഴിവാക്കണം.
കേരളത്തില്‍ വ്യാപകമായി അനധികൃത നിര്‍മ്മാണ തടസ്സങ്ങള്‍ കാണാം.കൊച്ചിയില്‍ പക്ഷേ ഇതധികം ഇല്ല.ഓരോ നഗരത്തിന്റെയും വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു പ്രാവര്‍ത്തികമാക്കണം.
കൊച്ചിയിലെ വെളളക്കെട്ട് പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി നിരീക്ഷിച്ചത്.ഇത് പരിഹരിക്കാന്‍ ദൗത്യസംഘത്തിന്റെ യോഗം 25ന് തിരുവനന്തപുരത്ത് ചേരുമ്പോള്‍ ജില്ലാ കളക്ടറും,മേയറും അതില്‍ പങ്കെടുക്കുന്നത് സ്വാഗതാര്‍ഹമാണ്.എത്രയും വേഗം കൊച്ചിക്ക് വേണ്ടി പ്രത്യേക തീരുമാനങ്ങള്‍ എടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം: കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്

ന്യൂഡൽഹി: വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും…