ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. 28 പേര്‍ അടങ്ങുന്ന സംഘമാണ് കശ്മീരിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി യൂറോപ്യന്‍ സംഘം ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതിനിധി സംഘം ന്യൂഡല്‍ഹിയിലെത്തിയത്.ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് മോദിയും ഡോവലും ഇവരുമായി ചര്‍ച്ച നടത്തി.
പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയെയും സൈനിക നടപടികളെയും തുടര്‍ന്ന് ജമ്മു കശ്മീര്‍ ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് യൂറോപ്യന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം. കശ്മീരിനും ലോകത്തിനുമിടയില്‍ നിലവിലുള്ള ഇരുമ്ബുമറ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഫ്തി ട്വീറ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അ…