ഞാന്‍ പിറവിയെടുത്തിട്ട്് ഇന്ന് 63 വര്‍ഷം. 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ’ കേരളം’ എന്ന് പേരൂളള എന്നെ രൂപീകരിച്ചു. ഈ സമയത്ത് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ വെറും അഞ്ച് ജില്ലകള്‍ മാത്രമുള്ള കൊച്ചു സംസ്ഥാനമായിരുന്നു ഞാന്‍ ഐക്യകേരളത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങളുടെ ഫലമാണ് ഇപ്പോള്‍ ഞാന്‍ എന്ന സംസ്ഥാനം.

പ്രളയവും പേമാരിയും വിറപ്പിച്ച ഞാന്‍ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. എന്നെ തകര്‍ത്തെറിയാന്‍ ശ്രമിച്ചെങ്കിലും കൈകോര്‍ത്തുനിന്ന മലയാളിക്കു മുന്നില്‍ പ്രളയം മുട്ടുമടക്കി. എന്നാല്‍ നമുക്ക് നഷ്ടപ്പെട്ട ജീവനുകള്‍ ഒട്ടേറെയാണ്. ദുരന്തഭൂമിയായ പുത്തുമലയിലും തവളപ്പാറയിലും ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങളെ നമുക്ക് ഒരുനിമിഷം ഓര്‍ക്കാം. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഉത്സവമാക്കണം ഈ എന്റെ ജന്മദിനം എന്ന് ആഗ്രഹിക്കുന്നു

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഞാന്‍ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്‍പന്തിയിലാണ്. നിപയെന്ന മഹാമാരിക്കെതിരെ ആത്മവിശ്വാസത്തോടെ ജനങ്ങള്‍ പടപൊരുതി.ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.ആ നിമിഷങ്ങള്‍

എന്റെ ഉല്‍പത്തിയെകുറിച്ച് കുറിച്ച് വ്യത്യസ്തമായ ഐതീഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനില്‍ക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് ഞാന്‍ എന്നാണ് ഐതീഹ്യം. എന്നാല്‍ എന്റെ പേരിന് പേരിനുപിന്നില്‍ വിഭിന്ന അഭിപ്രായങ്ങളുണ്ട്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന് പേരുവെന്ന അഭിപ്രായമാണ് ശക്തമായി നിലനില്‍ക്കുന്നത്. ഇതിന് പുറമേ, പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികള്‍ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് ) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം. എന്നാല്‍ ‘ചേരളം’ എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങള്‍ കേരളമെന്ന എന്റെ പേരിനുപിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

എന്നെ രൂപവത്കരിച്ച സമയത്ത് തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. കന്യാകുമാരി തമിഴ്‌നാടിന് കൈമാറുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തിന് ലഭിക്കുകയും ചെയ്തു. സംസ്ഥാനം ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുത്ത ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് സര്‍ക്കാര്‍ 1957ല്‍ അധികാരത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം: കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്

ന്യൂഡൽഹി: വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും…