ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു; യാത്രാക്ലേശം രൂക്ഷം

Header advertisement

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് യാത്രക്ലേശം രൂക്ഷമായി. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക്മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.

കണ്ണൂരില്‍ എട്ടും തലശ്ശേരിയില്‍ 19 ഉം സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് എട്ട് ഓര്‍ഡിനറി സര്‍വീസുകളാണ് റദ്ദാക്കിയത്. സംസ്ഥാനത്തെ 60 ശതമാനം സര്‍വീസുകള്‍ മുടങ്ങിയതാണ് റിപ്പോര്‍ട്ട്. മലയോര ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
മലപ്പുറം പാലക്കാട് ജില്ലകളിലും വലിയവിഭാഗം സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘ ദൂര സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമായതിനാല്‍ സമരം വലിയ രീതിയില്‍ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ ആദ്യ മണിക്കൂറുകളില്‍ സമരം വലിയ രീതിയില്‍ ബാധിച്ചു എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

തിരുവനന്തപുരം കൊല്ലം ജില്ലകളിലും പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചു. നെടുമങ്ങാട് സ്റ്റാന്‍ഡില്‍ വെച്ച് ജോലിക്കിറങ്ങിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദിച്ചു. ഇയാളിപ്പോള്‍ നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലത്ത് 126 സര്‍വീസുകളില്‍ ആറെണ്ണം മാത്രമാണ് പുറപ്പെട്ടത്. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെങ്കില്‍ യാത്രക്ലേശം രൂക്ഷമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് സമരം ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വ്യക്തമാക്കി. എല്ലാ വിഭാഗം ജീവനക്കാരും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. കൃത്യ സമയത്ത് ശമ്പളം തരാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Webdesk
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…