കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് കൈമാറി. യു.എ.പി.എ നിലനിര്‍ത്തിയാണ് പോലീസ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ബുധനാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി രണ്ട് ഭാഗങ്ങളുടേയും വാദം കേള്‍ക്കുക മാത്രമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ചെയ്തത്. യു.എ.പി.എ ചുമത്തേണ്ട കേസല്ല ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എം.കെ ദിനേഷ് വാദിച്ചു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഇവര്‍ സി.പി.എം അംഗങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്ന രീതിയിലുള്ളതാണ് പോലീസ് നടപടികളെന്നും പ്രതിഭാഗം വാദിച്ചു.

റിമാന്‍ഡ് റിപ്പോര്‍ട്ടിലും യു.എ.പി.എയുടെ കാര്യം പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാവശ്യമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ യു.എ.പി.എ നിലനില്‍ക്കുമോ എന്ന കാര്യത്തിന് മറുപടി പറയാന്‍ രണ്ട് ദിവസം സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇതാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടാന്‍ കാരണം. ഇത് അസാധാരണ നടപടിയാണെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ യു.എ.പി.എ പുനഃപരിശോധിക്കുമെന്ന് പറയുമ്‌ബോഴും അന്വേഷണ സംഘം ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം പ്രോസിക്യൂഷന് ഈ ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ സാഹചര്യവും പൊതുസമൂഹത്തിന്റെ പിന്തുണയും പരിഗണിച്ച് ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രോസിക്യൂഷന്‍. പോലീസ് നടപടിയും സര്‍ക്കാരിന്റെ നിലപാടും ഘടകവിരുദ്ധമായി മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണം;പ്രതിപക്ഷം ഹൈക്കോടതിയില്‍

കൊച്ചി: സ്പ്രിംഗ്ലര്‍ കരാറിന് എതിരെ പ്രതിപക്ഷം ഹൈക്കോടതിയില്‍. കരാര്‍ റദ്ദാക്കണം എന്നാവശ്യ…