പാകിസ്ഥാന് ഉറക്കം നഷ്ടമാവുന്നു

Header advertisement

 

വാഷിംഗ്ടണ്‍ : പാകിസ്ഥാനുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളുമായി അടുത്ത് ഇടപഴകുന്ന ഇന്ത്യയുടെ നയതന്ത്രത്തില്‍ പാകിസ്ഥാന് ഉറക്കം നഷ്ടപ്പെടുന്നു. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടലുകളില്‍ പാകിസ്ഥാനുള്ള ആശങ്കയും ഭയപ്പാടും തുറന്ന് കാട്ടുകയാണ് അമേരിക്കന്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് (സി.ആര്‍.എസ്) തയ്യാറാക്കിയ റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലുകള്‍ക്ക് ഇന്ത്യയുടെ സാന്നിദ്ധ്യം തടസമാകുന്നുണ്ടെന്നും, പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനില്‍ നെഗറ്റീവ് ഇടപെടലുകളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമാണ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുലര്‍ത്തുന്നത്. അസ്ഥിരമായ ഒരു ഭരണകൂടത്തെ അഫ്ഗാനില്‍ പ്രതിഷ്ഠിക്കുന്നതിലാണ് പാകിസ്ഥാന്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ അഫ്ഗാനില്‍ അമേരിക്കന്‍ ഇടപെടലിനു ശേഷം രൂപീകൃതമായ സര്‍ക്കാരുമായി അടുത്ത ബന്ധം ഇന്ത്യ പുലര്‍ത്തുന്നതാണ് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നത്. നയതന്ത്ര, വാണിജ്യ സാന്നിധ്യം അഫ്ഗാനില്‍ ഇന്ത്യ ശക്തമാക്കുന്നതും ഈ ഉദ്യമങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കുന്നതും പാകിസ്ഥാന്‍ സംശയത്തോടെയാണ് കാണുന്നത്. തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള പാക് ബന്ധത്തെ തുറന്നുകാട്ടുന്ന സി.ആര്‍.എസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം നല്‍കിയിരിക്കുന്നത്.പാകിസ്ഥാനെ തള്ളിപ്പറയുന്ന നിലപാടുകളാണ് ഐക്യരാഷ്ട്ര സഭയിലടക്കം അടുത്തിടെ അഫ്ഗാനിസ്ഥാന്‍ സ്വീകരിക്കുന്നത്. തങ്ങളുടെ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി അഫ്ഗാനിസ്ഥാന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കവും അടുത്തിടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അഫ്ഗാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Load More Related Articles
Load More By Webdesk
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…