ബൊളീവിയന്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് സെനറ്റര്‍ ജീനൈന്‍ ആനസ്

Header advertisement

ബൊളീവിയ : ജീനിന്‍ അനസ് ബൊളീവിയയുടെ താല്‍ക്കാലിക പ്രസിഡന്റായി സ്വയം അധികാരമേറ്റു. ഇടതുപക്ഷ പാര്‍ട്ടിയുടെ നിയമസഭാംഗങ്ങള്‍ ബഹിഷ്‌കരിച്ച നിയമസഭാ സമ്മേളനത്തില്‍ കോറം തികയുമായിരുന്നില്ല. ‘പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അഭാവത്തില്‍, ചേംബര്‍ ഓഫ് സെനറ്റര്‍മാരുടെ പ്രസിഡന്റ് എന്ന നിലയില്‍, ഭരണഘടനാപരമായി പ്രസിഡന്റ് ആകേണ്ട ആള്‍ എന്ന നിലയില്‍ ഞാന്‍ ആദൌത്യം ഏറ്റെടുക്കുകയാണെന്ന്’ അവര്‍ പറഞ്ഞു. വലതുപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം നഷ്ടമായ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് രാജ്യം വിട്ട് മെക്‌സിക്കോയില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികളായ വലതുപക്ഷ പാര്‍ട്ടികള്‍ ഇടതുപക്ഷ പ്രസിഡന്റിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ ബൊളീവിയന്‍ സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് വില്യംസ് കലിമാന്‍ മൊറേല്‍സിനോട് അധികാരം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതോടെ വൈസ് പ്രസിഡന്റ് അല്‍വാരോ ഗാര്‍സിയ ലിനേറയും രാജിവച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാധുത അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒ.എ.എസ്.) ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

‘ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരവും വിനാശകരവുമായ അട്ടിമറിയാണ്’ ജീനിന്‍ അനസ് നടത്തിയിരിക്കുന്നത് എന്ന് മൊറേല്‍സ് പറഞ്ഞു. മൊറേല്‍സിന്റെ ശക്തികേന്ദ്രമായ അല്‍ ആള്‍ട്ടോയില്‍ ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ സ്ഥാനചലനത്തില്‍ പ്രതിഷേധിച്ച് ഒത്തുകൂടി. തദ്ദേശീയ സമൂഹത്തിന് അന്തസ്സ് വാനോളം ഉയര്‍ത്തിയ ഏക പ്രസിഡന്റ് അദ്ദേഹമായിരുന്നെന്നും നിലവിലെ സാഹചര്യം അത്യന്തം ഭീതിജനകമാണെന്നും അവര്‍ വിലയിരുത്തുന്നു.

മന്ത്രിസഭയിലെ അംഗങ്ങളെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും പ്രക്ഷോഭകര്‍ കയ്യേറ്റം ചെയ്തിരുന്നു. അത് തടയാന്‍ ബാധ്യസ്ഥരായ പൊലീസും പട്ടാളവും അതിനു തയ്യാറായില്ലെന്നത് പട്ടാള അട്ടിമറിയുടെ വ്യക്തമായ സൂചനയാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. മൊറേല്‍സിനെ തടവിലാക്കാനുള്ള നീക്കത്തിന് തടയിട്ടത് മെക്‌സിക്കന്‍ സര്‍ക്കാരാണ്. അവിടെയുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തിന് രാഷ്ട്രീയമായ അഭയം നല്‍കുകയായിരുന്നു.

ബൊളീവിയന്‍ ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ അമേരിക്കയുടെ ‘മയക്കുമരുന്ന് യുദ്ധ’ത്തിനെതിരെ കൊക്കോ കൃഷിക്കാരെ സംഘടിപ്പിച്ച് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന നേതാവാണ് ഇവോ മൊറേല്‍സ്. അദ്ദേഹവും ബൊളീവിയയില്‍ അറിയപ്പെടുന്ന കൊക്കോ കര്‍ഷകനാണ്. അമേരിക്കയുടെ രൂക്ഷ വിമര്‍ശകന്‍ കൂടിയായതിനാല്‍ അട്ടിമറി ശ്രമത്തിനു പിന്നില്‍ അമേരിക്കയുടെ കരങ്ങളും ഉണ്ടെന്ന് ഇടതുപക്ഷം പറയുന്നു.

Load More Related Articles
Load More By Webdesk
Load More In International

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…