പത്തനംതിട്ട: ശബരിമലയില്‍ യുവതീ പ്രവേശന വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹർ ജി സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്​ വിട്ടത്​ ഭക്തര്‍ക്ക്​ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഉത്തരവാ​ണെന്ന്​ ശബരിമല തന്ത്രി കണ്​ഠരര്​ രാജീവർ സുപ്രീംകോടതി വിധിയെ മാനിക്കുന്നു. പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ച്​ പരിഗണിക്കുമെന്നത്​ കൂടുതല്‍ പ്രതീഷ നല്‍കുന്നുണ്ട്​. വിശ്വാസികള്‍ക്ക്​ അനുകൂലമായ വിധിയുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും രാജീവർ ​ പ്രതികരിച്ചു.

നിലവിലെ യുവതീ പ്രവേശന വിധിക്ക്​ സുപ്രീംകോടതി സ്​റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ സ്​ത്രീകള്‍ പ്രവേശിക്കു​മോ ​എന്ന്​ പറയാന്‍ കഴിയില്ല. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന കോടതി നിര്‍ദേശത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു​.

മതവും നിയമവും കൂട്ടിക്കെട്ടാതെ ഭക്തരെ അവരുടെ വിശ്വാസവഴിയില്‍ വിടുകയാണ്​ വേണ്ടതെന്നും തന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഈസ്റ്റര്‍ അവധി റദ്ദാക്കല്‍: മണിപ്പുര് സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് സതീശന്‍

തിരുവനന്തപുരം ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃ…