പ്രതി പൂവന്‍ കോഴി

Header advertisement

മാധുരിയായി മഞ്ജു വാര്യര്‍ തിളങ്ങി. മഞ്ജുവിന്റെ ശക്തമായ സ്ത്രീ കഥാപാത്രം തന്നെയാണ് പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ നട്ടെല്ല്. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് പതിവുപോലെ മഞ്ജു നടത്തിയിരിക്കുന്നത്. മാത്രമല്ല തന്റെ കൈകളില്‍ ഏത് കഥാപാത്രവും സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി മഞ്ജു തെളിയിക്കുകയാണ്. പേരിലെ വ്യത്യസ്തത, മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ നായിക കഥാപാത്രം, റോഷന്‍ ആന്‍ഡ്രൂസ് എന്ന മികച്ച സംവിധായകന്റെ സിനിമയും വില്ലന്‍ കഥാപാത്രവും. ഇവയൊക്കെകൊണ്ടുതന്നെ മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന ചിത്രമാണ് പ്രതി പൂവന്‍ കോഴി. ഒരിടവേളയ്ക്കുശേഷം സിനിമയിലേക്ക് മഞ്ജുവിന്റെ മടങ്ങി വരവ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ ആയിരുന്നു. മഞ്ജുവിന്റെ രണ്ടാം വരവില്‍ കരിയറിന് തന്നെ ബ്രേക്ക് നല്‍കിയ ഈ ചിത്രത്തിനുശേഷം റോഷനും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍ കോഴി. പുതിയ ചിത്രത്തിലും ശക്തമായ സ്ത്രീ കഥാപാത്രത്തെ തന്നെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും നമ്മുടെ ചുറ്റിനും നടക്കുന്ന, കണ്ടിട്ടും നമ്മള്‍ കണ്ണടയ്ക്കുന്ന ഗൗരവകരമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. തന്നെ തൊട്ട പൂവന്‍ കോഴിയെ ഓടിച്ചിട്ട് പിടിക്കുന്ന പിടക്കോഴിയുടെ കഥയാണ് ചിത്രം പറയുന്നത്. മാധുരി എന്ന തുണിക്കടയിലെ സെയില്‍സ് ഗേളായാണ് മഞ്ജു എത്തുന്നത്. സാധാരണക്കാരിയായ മാധുരിയുടെ വീട്ടില്‍ അമ്മമാത്രമാണുള്ളത്. സെല്‍സ് ഗേള്‍ ജോലിയില്‍ നിന്നുമുള്ള വരുമാനവും തയ്യലും നടത്തിയാണ് മാധുരിയും അമ്മയും ജീവിക്കുന്നത്.
ഇതിനിടെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ബസില്‍ വെച്ച് മാധുരിയെ അപമാനിക്കുന്നു. ശരീരത്തില്‍ മോശമായി ഒരാള്‍ സ്പര്‍ശിച്ചപ്പോള്‍ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോവുകയാണ് മാധുരി. എന്നാല്‍ പിന്നീട് ആ പൂവന്‍ കോഴിയെ തിരഞ്ഞ് മാധുരി ഇറങ്ങുന്നതാണ് ചിത്രം. തന്നെ മോശമായി സ്പര്‍ശിച്ച ആളെ തിരിച്ച് തല്ലണമെന്നായിരുന്നു മാധുരിക്ക്. അന്വേഷണത്തിലാണ് തന്നോട് മോശമായി പെരുമാറിയത് ഗുണ്ടയായ ആന്റപ്പനാണെന്ന് മാധുരി മനസിലാക്കുന്നത്. എന്നാല്‍ ഗുണ്ടയാണെന്ന് അറിഞ്ഞെങ്കിലും പിന്നോട്ട് പോകാന്‍ മാധുരി തയ്യാറായിരുന്നില്ല. അയാളെ അടിക്കുക തന്നെയാണ് മാധുരിയുടെ ലക്ഷ്യം. ഇത്തരത്തില്‍ പുരോഗമിക്കുന്ന ചിത്രത്തിന് അടിമുടി ഒരു ത്രില്ലര്‍ സ്വഭാവമുണ്ട്.
മാധുരിയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തിയാണ് ആദ്യ പകുതി അവസാനിക്കുന്നത്. ഇതേ രീതിയില്‍ തന്നെയാണ് രണ്ടാം പകുതിയും നീങ്ങുന്നത്. ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ ഒരു ഉഗ്രന്‍ ത്രില്ലര്‍ ചിത്രത്തിന്റേതായ എല്ലാം ചേരുവകളും പ്രേക്ഷകന് അനുഭവിച്ച് അറിയാന്‍ സാധിക്കുന്നുണ്ട്.
മാധുരിയായി മഞ്ജു വാര്യര്‍ തിളങ്ങി. മഞ്ജുവിന്റെ ശക്തമായ സ്ത്രീ കഥാപാത്രം തന്നെയാണ് പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തിന്റെ നട്ടെല്ല്. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് പരിവുപോലെ മഞ്ജു നടത്തിയിരിക്കുന്നത്. മാത്രമല്ല തന്റെ കൈകളില്‍ ഏത് കഥാപാത്രവും സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി മഞ്ജു തെളിയിക്കുകയാണ്. വില്ലനായി എത്തിയ റോഷന്‍ ആന്‍ഡ്രൂസും കൈയ്യടി വാങ്ങുന്നുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി എത്തിയ റോഷന്‍ തന്റെ ഭാഗം അതി ഗംഭീരമാക്കി. ഇവരെ കൂടാതെ സൈജു കുറുപ്പ്, അനുശ്രീ, അലന്‍സിയര്‍, ഗ്രേസ് ആന്റണി എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ശ്രീ ഗോകുലം ഫിലിംസിന്റെ പ്രതി പൂവന്‍ കോഴി. ലളിതമായ സിനിമ. ഉണ്ണി ആറിന്റെ തിരക്കഥ. ഗോപി സുന്ദറാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ബാലമുരുകന്റെതാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. കുടുംബ പ്രേക്ഷകര്‍ക്ക് വിശ്വസിച്ച് ടിക്കെറ്റ് എടുക്കാന്‍ പറ്റുന്ന ചിത്രം തന്നെയാണ് പ്രതി പൂവന്‍ കോഴി

Load More Related Articles
Load More By Webdesk
Load More In Cinema

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…