ബത്തേരിയും, ഇന്‍ഡോറും മാതൃകാസാഗരങ്ങള്‍

Header advertisement

മലിന കേരളത്തില്‍ നിന്നു പാഠം പഠിച്ച ബത്തേരി നഗരം പുതുവഴി കേരളത്തിനു നല്‍കുന്നു. ജനപ്രതിനിധികളും നാട്ടുകാരും മനസ്സുവച്ചാല്‍ പട്ടണവും വൃത്തിയായി സൂക്ഷിക്കാമെന്നാണ് വയനാട് ജില്ലയിലെ ബത്തേരി നമ്മെ പഠിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വരെ കേരളത്തിലെ മറ്റു നഗരങ്ങളെപ്പോലെ വൃത്തിഹീനമായിരുന്നു ബത്തേരിയും . എന്നാല്‍ ഒരു പഞ്ചവത്സരക്കാലം കൊണ്ട് സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാവര്‍ത്തികമാക്കിയതിന്റെ ഫലമായി ബത്തേരി ഇന്നു ഒന്നാം സ്ഥാനത്ത് തന്നെ എത്തി നില്‍ക്കുന്നുവെന്ന് പറയേണ്ടതുണ്ട്. പട്ടണത്തിലെ പൊതുവഴിയിലോ , ഇടങ്ങളിലോ തുപ്പിയാല്‍ 500 രൂപയാണ് നഗരസഭ പിഴ ഈടാക്കുന്നത്. മുറുക്കി തുപ്പുക, കാര്‍ക്കിച്ചു തുപ്പുക, ചുമച്ച് കഫം തുപ്പുക എന്നിവയ്ക്ക് പുറമെ പൊതുഇടങ്ങളില്‍ മുഖവും വായയും കഴുകുന്നതിനും പിഴ ഒടുക്കണം. പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും ശിക്ഷാര്‍ഹമാണ്.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ ബത്തേരിക്ക് കര്‍ശന നിലപാടാണുള്ളത്. ഇപ്പോഴത്തെ ഭരണസമിതി അധികാരത്തില്‍ വന്നശേഷമാണ് നിയമങ്ങള്‍ കര്‍ശനമാക്കിയതും , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതും . നഗരസഭ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുമായിരുന്നു.
ബത്തേരി നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയാല്‍ റോഡിലൊരിടത്തും ചപ്പും ചവറും കാണാനില്ല. എന്നാല്‍ കേരളത്തിലെ വ്യവസായ നഗരമായ കൊച്ചിയില്‍ ഒന്ന് കറങ്ങിയാല്‍ മൂക്കുപൊത്താതെ നടക്കാനാവില്ല. വീടുകളിലെപ്പോലെ വൃത്തിയുള്ള ശുചിമുറികളാണ് ബത്തേരി നഗരത്തില്‍ ഉള്ളത്. റോഡരികില്‍ ചട്ടികളില്‍ പൂചെചടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. പൂമരങ്ങളും റോഡിന്റെ ഓരത്ത് കാണാം.
നടപടികള്‍ നഗരസഭ കര്‍ശനാമാക്കുമ്പോഴും നഗരം വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളുടെ തലയില്‍ ഇട്ടുകൊടുക്കുകയല്ല നഗരസഭ ചെയ്യുന്നത്. മുറുക്കി തുപ്പിയും , മലമൂത്ര വിസര്‍ജ്ജനം നടത്തിയും വൃത്തികേടാക്കിയ സ്ഥലങ്ങള്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ കഴുകി വൃത്തിയാക്കും. തുപ്പല്‍ നിരോധിത മോഖലകള്‍ നഗരത്തില്‍ വേര്‍തിരിക്കാനും , ബോര്‍ഡ് വയ്ക്കാനും നഗരസഭാധികൃതര്‍ തീരുമാനമെടുത്തു കഴിഞ്ഞു.
രാവിലെയും, ഉച്ചയ്ക്കും , വൈകിട്ടുമായി മൂന്നു സമയത്ത് ശുചീകരണത്തൊഴിലാളികള്‍ ഊഴം അനുസരിച്ച് നഗരത്തിലിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. രാഷ്ട്രീയ പാര്‍ട്ടികളോ മറ്റാരുമോ പരിപാടി കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ കൊടിതോരണങ്ങളും മറ്റും മാറ്റിയിരിക്കും. ഭരണ കക്ഷി പോലും ഇക്കാര്യം നിര്‍ബന്ധമായി ചെയ്യുന്നു എന്നുള്ളതാണ് എടുത്ത് പറയേണ്ട പ്രത്യേകത.
നഗരസഭാധ്യക്ഷന്‍ ഉള്‍പ്പടെ സ്റ്റാഫും , കൗണ്‍സിലര്‍മാരും പാതിരാത്രിയില്‍ പോലും കാവലിരുന്ന് മാലിന്യം തള്ളുന്നവരെ രാത്രിയുടെ യാമങ്ങളില്‍ പിടികൂടുന്നു. വ്യാപാരികളും, ജനങ്ങളും , ഓട്ടോതൊഴിലാളികളും, ചുമട്ട്‌തൊഴിലാളികളും എന്തിന് കുട്ടികള്‍ പോലും ശുചീകരണ രംഗത്ത് മുന്‍സിപ്പല്‍ അധികൃതര്‍ക്കൊപ്പമാണെന്നോര്‍ക്കണം.
സംസ്ഥാനത്ത് അദ്യമായി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച നഗരസഭയാണ് ബത്തേരി.
കെട്ടിട നിര്‍മ്മാണത്തിന് അനുമതി കിട്ടണമെങ്കില്‍ രണ്ടു മരം നട്ട് അക്കാരയം നഗരസഭയെ ബോദ്ധ്യപ്പെടുത്തണമെന്നാണ് ബത്തേരി നഗരസഭയുടെ ചട്ടം. നഗരവാസികളില്‍ നിന്ന് മാലിന്യം പണം കൊടുത്ത് വാങ്ങുന്നതും ഈ നഗരസഭയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നാലോ പ്രാവശ്യവും നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ റേറ്റിംഗില്‍ 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള പട്ടണങ്ങളുടെ ശുചിത്വ പട്ടികയില്‍ കൊച്ചി 35-ാം സ്ഥാനത്താണുള്ളത്. കൊച്ചിയുടെ അഞ്ചിരട്ടി വലിപ്പമുള്ള പട്ടണമാണ് ഇന്‍ഡോര്‍. കൊച്ചിയുടെ അഞ്ചര ഇരട്ടി വലിപ്പവും മൂന്നിരട്ടിയിലേറെ ജനസംഖ്യയും ഇന്‍ഡോറിനുണ്ട്. എട്ടുവര്‍ഷം മുമ്പ് ഏഷ്യയില്‍ ഏറ്റവും അധികം അന്തരീക്ഷ മലിനീകരണമുണ്ടായിരുന്ന നഗരമായിരുന്നു ഇന്‍ഡോര്‍. ഇന്നത് ഒന്നാമതെത്തി. 2016 മുതലുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് അവര്‍ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത് . ഇന്‍ഡോര്‍ തികച്ചും മാതൃകാപരമായ നഗരം. കേരളത്തിലെ നഗരങ്ങള്‍ക്ക് ബത്തേരിയും ഇന്‍ഡോറു പാഠമായിരിക്കട്ടെ.

Load More Related Articles
Load More By Webdesk
Load More In Editorial

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…