മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര വ്യക്തം -ചെന്നിത്തല

Header advertisement

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ സി.എ.എ വിരുദ്ധപരാമര്‍ശം ഗവര്‍ണര്‍ വായിച്ചതിലൂടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്ന്? പിണറായി വിജയനെ രക്ഷിക്കാനുള്ള തന്ത്രമാണ്? നടക്കുന്നതെന്നും ഗവര്‍ണറെ അതിനുള്ള പാലമായി ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി? ഇപ്പോള്‍ അഴിമതിക്കെതിരെ ഗിരിപ്രസംഗം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ്? പരിഹസിച്ചു.
ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന തന്റെ പ്രമേയം ചര്‍ച്ചക്കെടുത്ത് പാസാക്കുകയായിരുന്നു ഇന്ന് ചെയ്യേണ്ടിയിരുന്നത്. സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്ത ഗവര്‍ണറുടെ നടപടിയില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധമു?ണ്ടായിരുന്നെങ്കില്‍ തന്റെ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം കഴിഞ്ഞ് പ്രതിപക്ഷനേതാവ് മാധ്യമങ്ങളെ കണ്ടപ്പോള്‍

മുഖ്യമന്ത്രി കാലു പിടിച്ചിട്ടാണ് വിയോജിപ്പോടെ ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചത്. ഇന്ന് കണ്ട നാടകം അപമാനകരമാണ്. കേരളത്തിലെ നിയമസഭ സാമാജികരെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയത്. പ്രതിപക്ഷ പ്രതിഷേധം തുടരും. ഗവര്‍ണര്‍ ആര്‍.എസ്.എസിേന്റയും അമിത് ഷായുടേയും ഏജന്റാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പാലമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫെഡറലിസത്തെ തകര്‍ക്കാനും സംസ്ഥാന നിയമസഭകളെ നീക്കം ചെയ്യാനുമുള്ള നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നയമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും അങ്ങനൊരു ഗവര്‍ണറുടെ പ്രസംഗം കേള്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളത്തില്‍ നടക്കില്ല. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ കാലു പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായല്ലൊ എന്ന് താന്‍ പരിതപിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Load More Related Articles
Load More By Webdesk
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…