ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വളര്‍ച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനാല്‍ കിഴക്കനേഷ്യയിലെ 1.10 കോടി പേര്‍ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് ബാധയില്‍ നിന്ന് വിമുക്തിനേടി മികച്ച സാഹചര്യം ചൈനയിലുണ്ടായാലും വളര്‍ച്ച 2.3ശതമാനമായി കുറയും. 2019ല്‍ 6.1 ശതമാനമായിരുന്നു ചൈനയിലെ വളര്‍ച്ച.
ലോക ജനസംഖ്യയുടെ അഞ്ചില്‍ രണ്ടുപേരും ഏതെങ്കിലും തരത്തിലുള്ള അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയിട്ടതും ഗതാഗതം നിര്‍ത്തിവെച്ചതും സാമ്ബത്തിക രംഗത്തെ കാര്യമായി തന്നെ ബാധിക്കും. കോവിഡ് പൊട്ടിപുറപ്പെട്ട രാജ്യമായ ചൈന തടസങ്ങളെ മാറ്റി തിരിച്ചുവന്നാലും മാന്ദ്യത്തെ നേരിടേണ്ടി വരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് വ്യാപകമാകുന്നതിനും രണ്ടുമാസം മുമ്പ് ചൈന 5.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത ഭീഷണി നേരിടേണ്ടിവരികയെന്നും ലോക് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആദിത്യ മാറ്റോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അനസ്‌തേഷ്യ മരുന്നുകള്‍ ജീവനൊടുക്കാനുള്ള ടൂളാകുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനസ്‌തേഷ്യ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് കൃത്യമാ…