തിരുവനന്തപുരം: നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എല്‍.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ കേരളപ്രണാമം ഓണ്‍ലൈനിനോട് പറഞ്ഞു.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുമാണ് എം.എല്‍. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവര്‍ത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാര്‍ട്ടി ഇടപെട്ടത്.”ഫേസ് ബുക്ക് ലൈവില്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിപ്രവര്‍ത്തകരില്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയ ഉടന്‍ അത് പരിശോധിച്ചശേഷം എം.എല്‍.എയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരെയും സ്ത്രീകളെയും അപമാനിക്കും വിധത്തിലുള്ള ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല.സി.പി.എം എം.എല്‍.എയ്ക്ക് ഈ അവസരത്തില്‍ ഒട്ടും ചേരുന്ന പരാമര്‍ശങ്ങളല്ല പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്. പാര്‍ട്ടി അതിനെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി കൊവിഡ് നിയന്ത്രണത്തിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും” നാസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…