കോയമ്പത്തൂര്‍: ബാലദിനാഘോഷങ്ങളുടെ ഭാഗമായി അമൃത സര്‍വകലാശാലയിലെ കാര്‍ഷിക വിഭാഗംവിദ്യാര്‍ത്ഥികള്‍ പോഷകസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തി. അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 14-ന് ”പോഷകസുരക്ഷ – ആരോഗ്യകരമായ ബാല്യവും ആരോഗ്യമുള്ള മനസും ചിന്തയും ‘ എന്ന വിഷയത്തില്‍ പ്രാഥമിക വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.ഡോ. സുധീഷ് മണാലില്‍, ഡോ. ശിവരാജ് പി., ഡോ. സത്യപ്രിയ ഇ., ഡോ. തിരുകുമാര്‍ എസ്. എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ നടന്ന ഈ പരിപാടി, വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയ (RAWE) പദ്ധതിയുടെ ഭാഗമായിരുന്നു.കുട്ടികളില്‍ ആരോഗ്യകരമായതും അനാരോഗ്യകരമായതുമായ ഭക്ഷണശീലങ്ങളെ തിരിച്ചറിയല്‍, വിറ്റാമിന്‍ കുറവിന്റെ പ്രാധാന്യം, ഭക്ഷ്യവിഷ മാലിന്യം ഒഴിവാക്കല്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ ഇന്ററാക്ടീവ് ആക്റ്റിവിറ്റികള്‍, ഗെയിംസുകള്‍,ചോദ്യോത്തരങ്ങള്‍ തുടങ്ങിയ പരിപാടികളിലൂടെയാണ് ബോധവല്‍ക്കരണം നടത്തിയത്.പരിപാടി മോനിക റെഡ്ഡി പി. എസ്., ശ്രീദേവി എം. പി., അക്ഷയ ബി., നന്ദന, ധനലക്ഷ്മി എന്‍. എസ്., ദീപിക സി., മാളവിക, സന്തോഷ് എസ്., നിധിന്‍ കൃഷ്ണ, രാജശേഖര്‍ എ., ശ്രീഹരി അശോക് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.കുട്ടികളുടെ ആവേശപൂര്‍വമായ പങ്കാളിത്തം പരിപാടിയെ ഉത്സാഹപൂര്‍ണ്ണമാക്കി. അമൃത സര്‍വകലാശാലയിലെ കാര്‍ഷിക വിഭാഗം വിദ്യാര്‍ത്ഥികളുടെ ഈ പോഷകബോധവല്‍ക്കരണ സംരംഭം, ഗ്രാമീണ തലത്തില്‍ ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ ശ്രമമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…