ന്യൂഡല്‍ഹി: ലോക്‌സഭതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനംപ്രസിദ്ധീകരിച്ച ടൈം മാഗസിന്റെനടപടി രാജ്യത്ത് ഏറെവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ്‌വിജയത്തിന് ശേഷം മോദിയെകുറിച്ച് പുതിയൊരു ലേഖനംകൂടി പ്രസിദ്ധീകരിച്ചിരിക്കയാണ് ടൈം. എന്നാല്‍ ഇത്തവണഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നനേതാവെന്നാണ് മോദിയെടൈം വിശേഷിപ്പിക്കുന്നത്.”ദശാബ്ദങ്ങള്‍ക്കിടയില്‍മറ്റൊരു പ്രധാനമന്ത്രിക്കുംകഴിയാത്തത് പോലെ മോദിഇന്ത്യയെ ഒന്നിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് മോദിയെ കുറിച്ച് പുതിയ പരാമര്‍ശമുള്ളത്. 2014 ല്‍മോദിക്ക് വേണ്ടി ക്യാംപെയിന്‍നടത്തിയ മനോജ് ലാദ്വയാണ്പുതിയ ലേഖനം എഴുതിയിരിക്കുന്നത്. ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ്‌ലേഖനം വന്നിരിക്കുന്നത്.വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദിസമര്‍ത്ഥമായി അതിജീവിച്ചെന്ന് ലേഖനം നിരീക്ഷിക്കുന്നു.പിന്നോക്ക സമുദായത്തില്‍ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയതെന്നും മനോജ്‌ലാദ്വ വിലയിരുത്തുന്നു. മോദിജനിച്ചത് സമൂഹത്തിലെ ഏറ്റവുംപിന്നോക്കം നില്‍ക്കുന്നവിഭാഗത്തിലാണ്.ഈ തിരഞ്ഞെടുപ്പില്‍ മോദിചെയ്തത് പോലെ കഴിഞ്ഞഅഞ്ച് ദശാബ്ദക്കാലത്ത് മറ്റൊരുപ്രധാനമന്ത്രിയും ഇന്ത്യന്‍സമ്മതിദായകരെ ഒന്നിപ്പിച്ചില്ല.സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദിഇന്ത്യന്‍ ജനതയുടെ പട്ടിണിമാറ്റിയെന്നും ലേഖനം വിലയിരുത്തുന്നു.ഈ മാസം ആദ്യം വന്നമോദിയെ വിമര്‍ശിക്കുന്ന ലേഖനത്തിനുള്ള മറുപടി എന്നനിലയിലാണ് ഇപ്പോഴത്തെലേഖനം വന്നിരിക്കുന്നത്.മാധ്യമപ്രവര്‍ത്തകന്‍ തസ്ലീര്‍സ്ലമ്മേദ് എഴുതിയ ആദ്യത്തെലേഖനത്തില്‍ മോദിയെ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവയാണ് വിശേഷിപ്പിക്കുന്നത്.തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കിഉയര്‍ത്തിയിരുന്നു.തസീര്‍ പാകിസ്ഥാനിയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ലേഖനം എഴുതിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അനസ്‌തേഷ്യ മരുന്നുകള്‍ ജീവനൊടുക്കാനുള്ള ടൂളാകുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനസ്‌തേഷ്യ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നത് കൃത്യമാ…