തൃശൂര്‍ : എംപിമാരായ ടി എന്‍ പ്രതാപനും രമ്യ ഹരിദാസിനും വി കെ ശ്രീകണ്ഠനും എംഎല്‍എമാരായ അനില്‍ അക്കരക്കും ഷാഫി പറമ്പിലിനും രാഷ്ട്രീയ കൊററ്റൈന്‍ ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഒല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണുത്തി മഹാത്മാ സ്‌ക്വയറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ആര്‍ ഗിരിജന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഒല്ലൂര്‍ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ വി വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ അസീസ് താണിപ്പാടം, ബേബി നെല്ലിക്കുഴി, ജയ്ജു സെബാസ്റ്റ്യന്‍, കെ സി അഭിലാഷ്, പിഎം ഏലിയാസ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വേനലവധിക്കൊരുങ്ങി ദുബായ് നഗരം

ഈ വേനൽക്കാലം അവിസ്മരണീയ അനുഭവമാക്കി മാറ്റുവാൻ അനന്തമായ സാധ്യതകളുടെ ഒരു മിശ്രിതം ദുബായ് തുറ…