റിയാദ്: ശനിയാഴ്ച മുതൽ ഈ മാസം 27 വരെ സൗദിയിൽ സമ്പൂർണ കർഫ്യൂ. ഈ സമയത്ത് സൂപ്പർമാർക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗരഗ്രാമ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് മുൻകരുതലിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതൽ നടപടികളും സ്വീകരിച്ചിരിക്കണം. കോഴികൾ, പച്ചക്കറി, കന്നുകാലികൾ എന്നിവ വിൽക്കുന്ന കടകൾ, വീടുകൾ അറ്റകുറ്റപണികൾ നടത്തുന്ന സ്ഥാപനങ്ങൾ, ഗോഡൗണുകൾ, ഗ്യാസ് സ്‌റ്റേഷനുകൾ, പെട്രോൾ പമ്പുകളിലെ സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് ആറു മുതൽ ഉച്ചകഴിഞ്ഞ് മുന്നുവരെ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. സെൻട്രൽ മാർക്കറ്റുകൾക്കും പെട്രോൾ സ്‌റ്റേഷനുകൾക്കും മുഴുവൻസമയ പ്രവർത്തനാനുമതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

16/04/2024