മാനവികതയുടെയും ഐക്യത്തിന്റേയും സന്ദേശം പകർന്ന് ജമ്മു കശ്മീർ കത്രയിലെ വൈഷ്ണദേവി ക്ഷേത്രം. റമദാനിൽ ക്വാറൻറൈനിൽ കഴിയുന്ന അഞ്ഞൂറോളം മുസ്‌ലിംകൾക്ക് ഇഫ്താറും അത്താഴ വിരുന്നുമാണ് ഈ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തോടെ കത്രയിലെ ആശിർവാദ് ഭവൻ ക്വാറൻറൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സമയത്താണ് മുസ്‌ലിംകൾക്ക് സഹായവുമായി ക്ഷേത്ര അധികാരികൾ രംഗത്തുവന്നത്. 500 പേർക്കുള്ള താമസസൌകര്യവും ക്ഷേത്രം ഒരുക്കിയിട്ടുണ്ട്.
ആശിർവാദ് ഭവനിൽ ക്വാറൻറൈനിൽ കഴിയുന്ന മിക്കവരും റമദാൻ മാസം നോമ്പ്് അനുഷ്ഠിക്കുന്ന തൊഴിലാളികളാണ്. അത് കൊണ്ടാണ് ഇവർക്ക് അത്താഴവും ഇഫ്താറും ഒരുക്കാൻ തീരുമാനിച്ചതെന്ന് ക്ഷേത്ര ബോർഡിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രമേശ് കുമാർ അറിയിച്ചു.
ഇവിടെ ക്വാറൻറൈനിൽ കഴിയുന്ന മിക്ക തൊഴിലാളികളും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. എൺപത് ലക്ഷത്തിനടുത്ത് തുകയാണ് ഭക്ഷണത്തിന് വേണ്ടി മാത്രം ക്ഷേത്രം കഴിഞ്ഞ മാർച്ച് 20 മുതൽ ചിലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

16/04/2024