സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മൂന്നുപേർക്ക് 7 വർഷം തടവ്
കണ്ണൂർ: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേർക്ക് ഏഴ് വർഷം തടവും പിഴയും. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. കാസർകോട് ഒളവറ പുത്തൻപുരയിൽ ഫസലുൽ റഹ്മാനെ വധിക്കാൻ ശ്രമിച്ച കേസിലാണ് പന്നിയൂർ പള്ളിവയൽ സ്വദേശികളായ ബത്താലി ബി. മുബാറക്, അബ്ദുല്ല, ഇവരുടെ സുഹൃത്ത് പി. ഇബ്രാഹിം എന്നിവർ ശിക്ഷിക്കപ്പെട്ടത്. പല വകുപ്പുകളിലായി ഒന്നും രണ്ടും പ്രതികൾക്ക് 12 വർഷവും മൂന്നാം പ്രതിക്ക് ഒൻപത്…