അച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്; കാത്തിരിപ്പിലാണ് ഞങ്ങള്‍

തിരുവനന്തപുരം∙ ‘എത്ര ദിവസം കഴിഞ്ഞാലും അച്ഛന്‍ കടലില്‍നിന്നു തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. തളരാതെ പിടിച്ചു നില്‍ക്കുന്നതും പ്രതികരിക്കുന്നതും അതിനു വേണ്ടിയാണ്.’ – വിഴിഞ്ഞത്ത് കഴിഞ്ഞ വെള്ളിയാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിന്റെ മകള്‍ ജിജി ജോണിന്റെ വാക്കുകളാണിത്.പിതാവിനെ കാണാതായി ദിവസങ്ങള്‍ക്കു ശേഷം തിരച്ചില്‍ ഫലപ്രദമല്ലെന്നു പരാതിപ്പെട്ടതിനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വേട്ടയാടുന്നതെന്ന് ജിജി പറഞ്ഞു. ‘അച്ഛനെ കാണാതായതിന്റെ വേദനയ്ക്കിടയിലും ഒരു മകള്‍ക്ക് ഇത്തരം പ്രതികരണവുമായി മുന്നോട്ടു വരേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ആരും…

Read More

അഞ്ചരക്കണ്ടിയില്‍ റാമിനെ രക്ഷിച്ച പോലീസ് തിരുവനന്തപുരത്ത് ഏബലിനും ജാമ്യം ഉറപ്പാക്കി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരനായ അധ്യാപകന്‍ ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ അണിയറയില്‍ വഴിവിട്ട ഒത്തുകളി നടത്തിയ സംസ്ഥാന പോലീസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗുരുതരമായ കുറ്റകൃത്യത്തിലും പ്രതിക്ക് രക്ഷപ്പെടാന്‍ ജാമ്യപ്പൂട്ട് ഒരുക്കി നല്‍കി. സഹപാഠികളായ ഒട്ടേറെ മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും മറ്റും ശേഖരിച്ച് അശ്ലീല വെബ്‌സൈറ്റുകളില്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതിയും മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ വയനാട് കാക്കവയല്‍ സ്വദേശി ഏബലിനാണ് പോലീസിന്റെ ആസൂത്രിത നന്മയില്‍…

Read More

വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തി യുവതി അറസ്റ്റിൽ

തിരുവനന്തപുരം : വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തി യുവതി അറസ്റ്റിൽ. മുഴുവൻ തുകയും നൽകി വാഹനം വാങ്ങിയ ആളുടെ പേരിൽ വ്യാജയായി ഇ എംഐ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ പള്ളിച്ചൽ ശിവപ്രസാദ് നിലയത്തിൽ സുമകുമാരി (44) നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിലെ ഷോറൂറിൽ നിന്ന് മുഴുവൻ തുകയും അടച്ച് വാഹനം വാങ്ങിയ ഉപഭോക്താവിൻ്റെ പേരിലാണ് പ്രതി വ്യാജരേഖ ചമച്ച് ബാങ്ക് വായ്പ ഒപ്പിച്ചത്. ആർ സി ഉടമ അറിയാതിരിക്കാൻ വേണ്ടി…

Read More

വെമ്പായം ബാർ ആക്രമണം; പ്രതി അനീഷ് കന്നാസിൽ പെട്രോളുമായെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി…

Read More

രണ്ട് ലക്ഷം മുടക്കി സൌണ്ട് പ്രൂഫ് മുറിപ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

കിളിമാനൂർ ∙ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചനയെന്ന് പൊലീസ്. സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ഇതിനായി തിരഞ്ഞെടുത്തത്. ആളൊഴിഞ്ഞ മേഖലയിൽ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിലേക്ക് ആളുകളുടെ ശ്രദ്ധ എത്തില്ലെന്ന് ഉറപ്പാക്കി. മർദന വിവരം പുറത്ത് അറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി. ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവിട്ടെന്നാണ് പൊലീസിന്റെ നിഗമനം. റൂമിൽ നേരത്തേ സ്ഥാപിച്ച…

Read More

ഓണം വാരാഘോഷം വിദേശസഞ്ചാരികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആകർഷകമാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്

സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ കമ്മിറ്റികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ പ്രാധാന്യമെത്തിക്കുന്നതിനുള്ള പ്രചാരണം നടത്തും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ നഗരി കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി…

Read More

ഹോട്ടലിലെ ലിഫ്ടിൽ ശശി തരൂർ എംപി കുടുങ്ങി,​ ഒടുവിൽ പുറത്തിറക്കി

തിരുവനന്തപുരം : ശശി തരൂർ എം.പി തിരവനന്തപുരത്തെ ഹോട്ടലിലെ ലിഫ്ടിൽ കുടുങ്ങി. പി.എം.ജി ജംഗ്ഷനിലെ ഹോട്ടൽ പ്രശാന്തിലെ ലിഫ്ടിലാണ് തരൂ‌ർ കുടുങ്ങിയത്. വൈകിട്ട് ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.പി. ആറാംനിലയിലേക്ക് പോയപ്പോഴാണ് ലിഫ്ട് തകരാറിലായത്. 15 മിനിട്ടോളം തരൂർ ലിഫ്ടിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലിഫ്ട് തുറന്ന് അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. അമിതഭാരം കാരണമാണ് ലിഫ്ട് തകരാറിലായതെന്നാണ് വിവരം.

Read More

ലോക്കപ്പിലുള്ള പ്രതികളെ മോചിപ്പിക്കണം’; മദ്യലഹരിയിൽ നെടുമങ്ങാട് സ്റ്റേഷനിൽ സിഐയുടെ പരാക്രമം

നെടുമങ്ങാട്: മദ്യലഹരിയിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ സിഐയുടെ അതിക്രമം. രണ്ട് പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അതിക്രമം. അക്രമാസക്തനായ സിഐ യഹിയയെ പൊലീസുകാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   നാലുപേരെ നെടുമങ്ങാട് പൊലീസ് ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. ആരെയോ ആക്രമിക്കാൻ പോകുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശേഷം നാലുപേരെയും നെടുമങ്ങാട് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു.   കസ്റ്റഡിയിലെടുത്ത നാലുപേരിൽ രണ്ടുപേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ യഹിയ നെടുമങ്ങാട് സ്റ്റേഷനിലെത്തി. യഹിയയുടെ ബന്ധുക്കളാണിവർ. മോചിപ്പിക്കാൻ…

Read More

രക്ഷാപ്രവർത്തന’ കേസ് അട്ടിമറി; എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി

ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കൂടി കിട്ടിയ ശേഷമാകും ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുക. അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നൽകിയിരുന്നു. ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടപടികൾ സർക്കാർ തുടങ്ങി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ…

Read More

മരം മുറിച്ചു കൊണ്ടുപോകാൻ തോട് നികത്തി റോഡ് നിർമിച്ചതായി പരാതി

വിതുര ∙ വനത്തിനുള്ളിൽ നിന്ന് മരം മുറിച്ചു കൊണ്ടു പോകാനായി വനംവകുപ്പ് തോട് നികത്തി റോഡ് നിർമിച്ചതായി പരാതി. കരിപ്പാലം കാരികുറുമ്പ് ആദിവാസി ഉന്നതിയിലാണ് സംഭവം. വനത്തിൽ നിന്നും മുറിച്ച മരത്തടികൾ പുറത്തേക്ക് എത്തിക്കുന്നതിനായി മണ്ണും തടികളും നിരത്തി തോട് നികത്തിയാണ് താൽക്കാലിക റോഡ് നിർമിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. കരമന നദിയിലേക്ക് ഒഴുകിയെത്തുന്ന തോടാണ് പൂർണമായും നികത്തിയത്. ഒരു മാസത്തിനുള്ളിൽ മരം മുറി പൂർത്തിയാക്കണമെന്ന കരാറുണ്ടെങ്കിലും ഇതിനായി സ്വീകരിച്ച നടപടി പ്രദേശത്തിന്റെ പ്രകൃതി സമത്വത്തെയും ജന ജീവിതത്തെയും…

Read More