അദ്ധ്യാപക ദമ്പതികൾ കൈത്താങ്ങായി; നിർദ്ധന കുടുംബം ‘ചോരാത്ത വീട്ടി’ൽ
മാന്നാർ: വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ കുടുംബത്തിന് റിട്ട.അദ്ധ്യാപക ദമ്പതിമാരുടെ കൈത്താങ്ങിൽ അടച്ചുറപ്പുള്ള വീടൊരുങ്ങി. മാന്നാർ യു.ഐ.ടി കോളേജ് മുൻ പ്രിൻസിപ്പലും മാന്നാർ റോയൽ ലയൺസ് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ.പ്രകാശ് കൈമളിന്റെയും ഭാര്യ കായംകുളം എം.എസ്.എം കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും ഇന്നർവീൽ ക്ലബ്ബ് ഓഫ് ഗോൾഡൻ ചാർട്ടർ പ്രസിഡന്റുമായ ഡോ.എം.കെ ബീനയുടെയും സഹകരണത്തോടെ ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ദാനം ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ നിർവഹിച്ചു….