ആനപരിപാലന കേന്ദ്രത്തിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു
പത്തനംതിട്ട: കോന്നി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കോന്നി സ്വദേശി മോഹനൻ പിള്ള എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. പ്രിയദർശിനി എന്ന 44 വയസുള്ള ആനയാണ് പാപ്പാനെ ആക്രമിച്ചത്. തുമ്പികയ്യിലെ മുറിവ് ശുശ്രൂഷിക്കുന്നതിനായാണ് മോഹനൻ പിള്ള ആനയുടെ അരികിലെത്തിയത്. പ്രിയദർശിനിയുടെ പാപ്പാൻ സ്ഥലത്തില്ലാത്തതിനാലാണ് പരിചരിക്കുന്നതിനായി മോഹനൻ പിള്ള എത്തിയത്. മീന എന്ന ആനയുടെ പാപ്പാനാണ് മരണപ്പെട്ടയാൾ. മുറിവിൽ മരുന്നുവയ്ക്കുന്നതിനായി എത്തിപ്പോൾ ആന പെട്ടെന്ന് പാപ്പാനെ ആക്രമിച്ചുവെന്നാണ് പ്രാഥമിക വിവരം. മരുന്നുവയ്ക്കുന്നതിനിടെ പെട്ടെന്ന് എന്തോ…