റിഫ്ലക്ടറില്ലാത്ത ഡിവൈഡറിൽ കാർ പാഞ്ഞുകയറി; എം.ജി റോഡ് ജങ്ഷനിൽ വീണ്ടും അപകടക്കെണി
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡ് ജങ്ഷനിലെ ഡിവൈഡർ വീണ്ടും അപകടക്കെണിയാവുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ഒരു കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറി കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കണ്ണൂർ ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു. ക്രെയിൻ ഉപയോഗിച്ച് കാർ പിന്നീട് മാറ്റി. ഒരാഴ്ചക്കുള്ളിൽ ഡിവൈഡറിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. എം.ജി റോഡ് നവീകരണത്തിനിടയിൽ കോൺക്രീറ്റിലുള്ള പഴയ ഡിവൈഡർ പൊളിച്ച് പുതിയ ഡിവൈഡർ നിർമിച്ചതായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തിയത്. എന്നാൽ,…