ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരം; തപാൽ മുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

തിരുവനന്തപുരം ∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ആദരമായി തപാൽ മുദ്രയും പ്രത്യേക കവറും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രകാശനം ചെയ്തു. കേരളം ഐക്യം, സൗഹാർദം, ആത്മീയത, പുരാതനമായ സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയ്ക്കായി നിലകൊള്ളുന്ന നാടാണെന്ന് ഗവർണർ പറഞ്ഞു. തപാൽ വകുപ്പ് കേരളത്തിന്റെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ എത്തിക്കാനും പ്രദർശിപ്പിക്കാനും സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന മൃഗമായ ആന, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പുറത്തിറക്കി. ഹർ ഘർ…

Read More

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക മന്ത്രിയുടെ വാദം പൊളിക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം: അർജന്റീനിയൻ ഫൂട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അർജന്റീനിയൻ ഫൂട്‌ബോൾ അസോസിയേഷനുമായി ആശയവിനിമിയം നടത്തിയത് കായികവകുപ്പാണെന്നായിരുന്നു മുൻ കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്റെ വാദം. ഇത് തെറ്റാണന്നും ആശയവിനിമയം നടത്തിയത് അബ്‌ദുറഹ്‌മാൻ നേരിട്ടാണെന്നും തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. അബ്‌ദുറഹ്‌മാൻ ഫൂട്‌ബോൾ അസോസിയേഷന് അയച്ച ഇമെയിൽ സന്ദേശങ്ങളിൽ കായിക സെക്രട്ടറിയ്‌ക്കോ ഡയറക്‌ടർക്കോ ബന്ധമില്ല. സ്‌പോൺസർക്കും എഎഫ്എ ഭാരവാഹികൾക്കും മാത്രമാണ് കത്തിടപാടുകളുടെ കോപ്പി അയച്ചിരിക്കുന്നത്. കൂടാതെ ഇമെയിലിന്റെ കോപ്പി ഒരു…

Read More

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർണം; മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള തർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ – ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആരംഭിക്കുന്ന ബലിതർപ്പണത്തിനായി എത്തുന്ന ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധ വകുപ്പുകളുമായി ചേർന്ന് പരമാവധി സൗകര്യം ഭക്തർക്ക് ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ജൂൺ മാസത്തിൽ തന്നെ മന്ത്രിതല അവലോകന യോഗം ചേർന്നിരുന്നു. മതിയായ സൗകര്യങ്ങളില്ലാത്ത കാരണം കൊല്ലം…

Read More

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; റിപ്പോർട്ടിൽ വ്യക്തതയില്ല, അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം

കൊച്ചി∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ശശിധരനോട് 14ന് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. വ്യക്തതയില്ലാത്ത റിപ്പോർട്ടാണു വിജിലൻസ് നൽകിയതെന്നു കുറ്റപ്പെടുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശം നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന വിവരം പോലും റിപ്പോർട്ടിൽ ഇല്ലെന്നു കോടതി പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്.അനിൽ നൽകിയ ഉപഹർജിയാണ് പരിഗണിക്കുന്നത്. മൈക്രോ ഫിനാൻസ് കേസിലെ 17 പരാതികളിൽ അന്വേഷണം നടത്തി…

Read More

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്

കണ്ണൂർ: കർക്കടക വാവിനോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്തും. ക്ഷേത്രങ്ങളോടു ചേർന്നുള്ള സ്‌നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമായിരിക്കും ചടങ്ങുകൾ നടക്കുക. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇന്നലെ വൈകീട്ടോടെ പൂർത്തിയാക്കി. തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിന്റെയും തലായി ബാലഗോപാല സേവാകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തലായി കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നടക്കും. കണ്ണൂർ പയ്യാമ്പലം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ ബലിതർപ്പണ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്.   തലശ്ശേരി ശിവക്ഷേത്രത്തിന്റെയും…

Read More

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടി; വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 23കാരൻ പിടിയിൽ

തൃശൂർ: ഓൺലൈൻ ഷെയ‌ർ ട്രേഡിംഗിന്റെ പേരിൽ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സയ്യിദിനെ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇക്കണോമിക്‌ ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിംഗ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനെയും…

Read More

പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം, അർജന്റീനയെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത് എല്ലാനടപടിക്രമങ്ങളും പാലിച്ച്’

മലപ്പുറം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാനടപടിക്രമങ്ങളും പാലിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ചില്ലിക്കാശ് പോലും നഷ്ടമായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.   അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ…

Read More

മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ

കൊല്ലം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഓണം കഴിഞ്ഞാലുടൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും ക്ലെയിമുകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ആ രീതി മാറ്റി പദ്ധതി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മെഡിസെപ്പിന് പുതിയ മുഖം ഓണം…

Read More

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, അപകടമുണ്ടായത് ഇന്നലെ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നുവീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീണിന്റെ (തോമസ്, 42) മൃതദേഹമാണ് കണ്ടുകിട്ടിയത്. രാവിലെ മത്സ്യബന്ധനത്തിനുപോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഓഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വള്ളം ഒതുക്കിയിട്ടിരുന്ന സമയത്തായിരുന്നു അപകടം. പ്രവീണായിരുന്നു വള്ളം ഓടിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതേസമയം, കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള…

Read More

അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ്; ജാമ്യത്തിലിറങ്ങിയ ടി ജി മോഹൻദാസ് സൈബർ പൊലീസിനുമുന്നിൽ ഹാജരാകും

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. ഇന്ന് രാവിലെ പത്തിനാണ് എത്തുക. അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് വിലയിരുത്തിയാണ് മോഹൻദാസിന് ജാമ്യം നൽകിയത്. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് നോട്ടീസ് നൽകാതെയായിരുന്നു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച മുതൽ മൂന്നുദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ…

Read More