പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു, പിണറായിക്കെതിരായ ഇഡിയുടെ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ശുപാർശ ചെയ്തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടാണ് നിയമപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതെന്നും സൂചനയുണ്ട്. പിണറായിക്കെതിരെ കേസ് എടുക്കേണ്ടിവരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പക്ഷേ തീരുമാനം തിടുക്കത്തിൽ ഉണ്ടാകില്ല. അതേസമയം, പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഇഡി റിപ്പോർട്ട്…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ചൂടിന് ആശ്വാസമായി മഴ എത്തുമോ? രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ (12/09/2026) പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read More

ആന്ധ്രയിൽ നിന്ന് എത്തിച്ച 90 കിലോ കഞ്ചാവ് പിടികൂടി; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കാറിൽ കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഖിൽ എ, സുദിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ബക്കറ്റുകളിൽ ഒളിപ്പിച്ച 16.356കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ എറണാകുളം…

Read More

റിയാസുമായുള്ള വിവാഹശേഷം വീണ 20.5 കോടിയുടെ ഇടപാട് നടത്തി; ഇഡിയുടെ കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാകും. അഴിമതി നിരോധന നിയമപ്രകാരം…

Read More

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു; സംഭവം ഇടുക്കിയിൽ

ഇടുക്കി: ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ഇയാൾ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലഹരിക്കടിമയായ യുവാവ് പതിവായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതു ഭയന്ന് മാതാപിതാക്കൾ സ്ഥിരമായി ബന്ധുവീടുകളിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. ഇന്ന് രാവിലെയും പിതാവും മകനും തമ്മിൽ പ്രശ്‌നങ്ങളുണ്ടായി. പിന്നാലെ…

Read More

ആന്ധ്രയിൽ നിന്ന് എത്തിച്ച 90 കിലോ കഞ്ചാവ് പിടികൂടി; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ നിന്ന് 90 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കാറിൽ കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഖിൽ എ, സുദിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ബക്കറ്റുകളിൽ ഒളിപ്പിച്ച 16.356കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ എറണാകുളം…

Read More

സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത് -പിണറായി വിജയൻ

ആലപ്പുഴ: ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ…

Read More

പുറത്ത് നില്‍ക്കടോ അങ്ങോട്ട്, മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം.സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരമായ പരിശോധനകള്‍ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. തെളിവുകള്‍ വ്യക്തമായി പരിശോധിച്ച് നിയമപരമായ…

Read More

തൂഫാൻ തൂഫാൻ’ എപദ്ധതി വമ്പൻ വിജയം- രമേശ് ചെന്നിത്തല

ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഇന്ന് 100 ദിനം പൂർത്തിയാക്കുന്നു. തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഇതിനകം 10256 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 11085 പേര്‍ അറസ്റ്റിലായി. ഇതുവരെ 23527.153 ഗ്രാം എംഡിഎംഎയും 1223.838 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര തലത്തിലുള്ള ലഹരിക്കടത്തു സംഘങ്ങളെ പിടികൂടാൻ തൂഫാന്റെ ഭാഗമായി സാധിച്ചിട്ടുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിച്ചുകഴിഞ്ഞെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ലഹരിയുടെ വേരറുക്കാൻ കേന്ദ്രവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥ…

Read More

സ്ത്രീ വിരുദ്ധപ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീ വിരുദ്ധപ്രസ്താവനയ്ക്കെതിരെ സ്വീകരിച്ച നിലപാടിൽത്തന്നെ താൻ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തന്നെ വിമർശിക്കാനും തനിക്കെതിരെ ലേഖനങ്ങളെഴുതാനും അവർക്കും അവകാശമുണ്ട്. ഇത് ജനാധിപത്യമാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തനെ വിമർശിക്കുന്നവർ തൻ്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. .വിമർശിക്കാനുള്ല മറ്റുള്ലവരുടെ അവകാശത്തേയോ അവർ ഉപയോഗിച്ച ഭാഷയേയോ തയ ചോദ്യംചെയ്യുന്നില്ല. താൻ എന്തെങ്കിലും നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ വിളിച്ചറിയിക്കും. കാര്യങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞ സമൂഹമാദ്ധ്യമത്തിൽ നിന്നും…

Read More