ഇന്ത്യ യ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക പതറുന്നു. ഇന്ത്യയെ 417 റണ്‍സില്‍ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്‌ബോള്‍ 159/5 എന്ന നിലയിലാണ്. ഇപ്പോളും ഇന്ത്യ എ യുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 258 റണ്‍സ് പിറകിലാണ് അവര്‍.

നേരത്തെ ശുഭ്മാന്‍ ഗില്‍, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ, ശിവം ഡൂബെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ എ അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 417 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാന്‍ മള്‍ഡര്‍, ഡെയിന്‍ പീറ്റ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടിയായി ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ 6 റണ്‍സെടുത്ത ഓപ്പണര്‍ പീറ്റര്‍ മലന്റെ വിക്കറ്റ് നഷ്ടമായി. നായകന്‍ ഐഡന്‍ മാര്‍ക്രവും, തനിസ് ഡിബ്രൂയിനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് 41 റണ്‍സെടുത്ത ഡിബ്രൂയിന്‍ പുറത്തായി. ഇതിന് പിന്നാലെ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ മത്സരത്തില്‍ നേരിയ ആധിപത്യം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്‌ബോള്‍ 83 റണ്‍സെടുത്ത ഐഡന്‍ മാര്‍ക്രവും, 9 റണ്‍സോടെ വിയാന്‍ മള്‍ഡറുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ഷഹബാസ് നദീം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. പാലക്കാട്ടും സേലത്തു…