കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രമക്കേടിനു പിന്നിലുള്ള യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണെന്ന് കോടതി ആരാഞ്ഞു. പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായി. സിനിമാക്കഥ സത്യമാകുന്ന അവസ്ഥയാണോയെന്നും കോടതി വിമര്‍ശിച്ചു. അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അറസ്റ്റിലായ നാലു പേരുടെയും ജാമ്യാപേക്ഷ ഈ മാസം 25ലേക്ക് മാറ്റി.

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കരാറിന് വിരുദ്ധമായി 8 കോടി 25 ലക്ഷം രൂപ ആര്‍.ഡി.എസ് കമ്ബനിക്ക് നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ ഇത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ രേഖാമൂലമുള്ള ഉത്തരവ് പ്രകാരമാണെന്നും സൂരജ് വ്യക്തമാക്കി.

കരാറുകാരന് പണം നല്‍കിയതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നടപടികളെല്ലാം മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ് സൂരജിന്റെ വെളിപ്പെടുത്തല്‍. പൊതുമരാമത്ത് മുന്‍ സെക്രട്ടറിയായ സൂരജ് കഴിഞ്ഞ 19 ദിവസമായി റിമാന്‍ഡിലാണ്. കേസില്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സൂരജിന്റെ വെളിപ്പെടുത്തല്‍. അഴിമതി നടത്തിയത് താനല്ലെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നും സൂരജ് വെളിപ്പെടുത്തുന്നു.

ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി എട്ടേകാല്‍ കോടി രൂപ നല്‍കാന്‍ ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണ്. മുന്‍കൂര്‍ പണത്തിന് പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഇത്തരവില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ കുറിപ്പ് എഴുതിയതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട…