മല്‍ക്കാംഗിരി: ഒഡീഷയിലെ മല്‍ക്കാംഗിരി ജില്ലയില്‍ രണ്ടാഴ്ച്ചക്കിടെ മരിച്ചത് ആറ് കുട്ടികള്‍. നിരവധി കുട്ടികളെ മോശം ആരോഗ്യത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അജയ്കുമാര്‍ ബയ്ത പറയുന്നു.

ആറുമാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് തമ്മന്‍പള്ളി ഗ്രാമത്തില്‍ കഴിഞ്ഞരണ്ടാഴ്ച്ചയ്ക്കിടെ മരിച്ചത്.

ഏഴ് കുട്ടികള്‍ വിവിധ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ നേടിയിട്ടുണ്ട്. ഈ കുട്ടികളുടെ രക്തം വിശദ പരിശോധനയ്ക്കായി അയച്ചു.

ജലദോഷം,പനി, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമ്ബോള്‍ കുട്ടികളെ ആശുപത്രിയില്‍കൊണ്ടുപോകാതെ മുറിവൈദ്യന്‍മാരുടെ അടുത്ത് കൊണ്ടുപോകുന്നതാണ് മരണങ്ങള്‍ക്കിടവെക്കുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറയു

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴ വരുന്ന 5…