തൃശൂര്‍ : വാട്‌സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ മധ്യവയസ്‌കന്‍ പിടിയില്‍. അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണി (60) ആണ് അറസ്റ്റിലായത്. ആളൂരിന് അടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണ് മാസങ്ങള്‍ക്ക് മുന്‍പ് വാട്‌സ് ആപ്പിലൂടെ വിവിധ നമ്പറുകളിൽ നിന്ന് അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്തിയത്.

ഇതേത്തുടര്‍ന്ന് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഫെയ്‌സ്ബുക്കില്‍ നിന്നും തന്റെ മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച്‌ പലര്‍ക്കും അയച്ചു കൊടുത്തു. ഇതേത്തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയെന്നും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.
വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ കൈവശമുണ്ടായിരുന്ന ഏക തെളിവ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് എടുത്തിരുന്നത്. ഇതോടെ പ്രതിയെ കണ്ടെത്തല്‍ പൊലീസിന് ഭഗീരഥപ്രയത്‌നമായി മാറി.

ഒടുവില്‍ ശബ്ദസന്ദേശത്തില്‍ നിന്നും ആളെ കണ്ടെത്താനാകുമോ എന്ന പരീക്ഷണമാണ് നിര്‍ണായകമായത്. അങ്കമാലിയിലെ വിവിധ പ്രദേശങ്ങളില്‍ ഈ ശബ്ദ സന്ദേശം കേള്‍പ്പിച്ച്‌ പൊലീസ് ആളെ തിരിച്ചറിയുകയായിരുന്നു. അങ്കമാലിയില്‍ സോളര്‍ ഹീറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും ബിസിനസ് നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അ…