കൊല്ലം: കൊല്ലം കടയ്ക്കലില്‍ രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. മാലിന്യം ശേഖരിക്കാന്‍ എത്തിയവര്‍ കുട്ടിയുടെ നിലവിളി കേട്ട് വീടിനടുത്ത് എത്തുകയായിരുന്നു. കതക് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാഞ്ഞതോടെ പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവരെത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ കുട്ടിയെ കണ്ടത്. ഈ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തടഞ്ഞുവച്ചു പോലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്ക് കണ്ടെത്തിയതിനാല്‍ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.

അറസ്റ്റിലായ സഹോദരന്‍ മോഷണ കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ തടവ് അനുഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അ…