തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ശക്കതിരേ കര്‍ശന നടപടി സ്വകീരിക്കുന്നതിന്റെ ഭാഗായി അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരേ കണ്ണൂരില്‍ കേസെടുത്തു. കാസര്‍ഗോഡ് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു.

കാസര്‍കോട്ട് ജില്ലയില്‍ ഹോം ക്വാറന്റൈന്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുവാനാണ് നിര്‍ദേശം. 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഹോം ക്വാറന്റൈന്‍ പാലിക്കാതിരിക്കുന്നതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രവാസികള്‍ നിരോധനാജ്ഞ ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് കണ്ടുക്കെട്ടുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചു വെയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. പോലീസിന്റെ നിര്‍ദേശംപാലിക്കാതെ ഹോം ക്വാറന്റൈന്‍ ധിക്കരിച്ചതിനാണ് നടപടി.

കണ്ണൂര്‍ കുറുമാത്തൂരില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ച ഹീറോ പ്ലൈവുഡ് കമ്പനി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അടപ്പിച്ചു. ലോക്കൗട്ട പ്രഖ്യാപിച്ചതിന് പിന്നാലെ അനാവശ്യമായി പുറത്തിങ്ങിയ എട്ടു പേര്‍ക്കെതിരേ കേസെടുത്തു. ലോക്കൗട്ടില്‍ മദ്യ വില്‍പ്പന നടത്തുന്നതിന് വിവിധ ബീവറേജസ് ഷോപ്പുകള്‍ക്ക് മുന്നില്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നുണ്ട്. കൃത്യമായ അകലം പാലിക്കണം എന്ന് നിര്‍ദേശം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം ആള്‍ക്കാര്‍ കൂട്ടം കൂടി മദ്യം വാങ്ങാന്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് കോഴിക്കോട് മുക്കത്തും പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ജില്ലയിലെമ്പാടും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സെന്‍ട്രലൈസ്ഡ് എസി പ്രവര്‍ത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ അവശ്യ സാധനങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരില്‍ പുറത്തിറങ്ങി നടന്ന 16 പേര്‍ക്കെതിരെ കേസെടുക്കും. ഇപ്പോള്‍ പത്ത് കൊവിഡ് ബാധിതരാണ് ജില്ലയില്‍ ഉള്ളത്. 15 പേര്‍ ആശുപത്രി ഐസൊലേഷനിലും 4565 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇവരില്‍ 2408 പേര്‍ ഗള്‍ഫ് മേഖലയില്‍ നിന്നും ജില്ലയില്‍ എത്തിയവരാണ്.

ഈ മാസം 20ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഖത്തറില്‍ നിന്നും നാട്ടിലെത്തിയ ആള്‍ക്കാണ് ജില്ലയില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേ സമയം ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇദ്ദേഹം അധികം ആള്‍ക്കാരുമായി സമ്പര്‍ക്കം നടത്തിയിട്ടില്ല. ഖത്തര്‍ എയര്‍വൈസിന്റെ ഝഞ 506 വിമാനത്തില്‍ സി 30 സീറ്റിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിയത്. ഇവിടെ നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന വഴി വെഞ്ഞാറമ്മൂട്ടിലെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. വിമാനത്തില്‍ ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരില്‍ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഒന്‍പത് പേരെ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പട്ടികയില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് എട്ട് പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…